Dubai International Airport ദുബായ്: ദുബായുടെ ചരിത്രത്തിന്‍റെ ഭാഗമായ രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിച്ച വിമാനത്താവളമാണ് ഇനി ഓര്‍മയാകുന്നത്. പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെ ദുബായുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. ഇതിനുപിന്നാലെ,
ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങൾക്കായി പുനർവിനിയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്. നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ, ജനസംഖ്യാ പ്രവണതകൾ, ഗതാഗത മാതൃകകൾ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാകണം വികസനത്തിനായി ഇവിടെ തെരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാർബൺ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യം ഉയരുന്നുണ്ട്. 29 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്സ്ബി സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച വികസനസാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.