
പ്രവാസികൾക്ക് ഏറെ ആശ്വാസം; യുഎഇയിൽ ഇന്ത്യൻ രൂപയിൽ വിനിമയം നടത്താം, ജയ്വാൻ കാർഡുകൾക്ക് തുടക്കമിട്ടു
പ്രവാസികൾക്ക് ഇനി ഏറെ ആശ്വാസം, യുഎഇയിൽ ഇന്ത്യൻ രൂപയിൽ വിനിമയം നടത്താം. രാജ്യത്ത് ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനും പണം പിൻവലിക്കാൻ എടിഎം നെറ്റ്വർക്ക് തയാറാക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് തുടക്കമിട്ട് യുഎഇയിലെ പ്രമുഖ ബാങ്കുകൾ. ജയ്വാൻ കാർഡുകൾ തങ്ങളുടെ മുഴുവൻ എടിഎമ്മുകളിലും സ്വീകരിക്കുമെന്ന് അജ്മാൻ ബാങ്ക് പ്രഖ്യാപിച്ചു. ഇതിനായി ബാങ്കിൻറെ എടിഎം നെറ്റ്വർക്കുകളുമായി ‘ജയ്വാൻ’ കാർഡിനെ ബന്ധിപ്പിച്ചു. അജ്മാൻ ബാങ്കിൻറെ ഏത് എടിഎമ്മിൽ നിന്നും ജയ്വാൻ കാർഡ് ഉപയോഗിച്ച് വൈകാതെ പണം പിൻവലിക്കാം എന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിലാണ് വിസ/മാസ്റ്റർ കാർഡുകൾക്ക് പകരമായി ‘ജയ്വാൻ’ കാർഡുകൾ അവതരിപ്പിച്ചത്. ഇതോടെ യുഎഇയിൽ ‘ജയ്വാൻ’ കാർഡ് സ്വീകരിക്കുന്ന ആദ്യ ബാങ്കിങ് സ്ഥാപനമായും അജ്മാൻ ബാങ്ക് മാറി. ‘ജയ്വാൻ’ കാർഡ് പുറത്തിറക്കുന്നത് യുഎഇ സെൻട്രൽ ബാങ്കിൻറെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേമെൻറ്സ് ആണ്. രാജ്യത്തെ എടിഎമ്മുകൾ, പോയിൻറ് ഓഫ് സെയിൽ, ഇ-കോമേഴ്സ് എന്നിവയുൾപ്പെടെ എല്ലാ പേമെൻറ് ചാനലുകളിലും ‘ജയ്വാൻ’ കാർഡ് സ്വീകരിക്കാനുള്ള നെറ്റ്വർക്കുകൾ സമന്വയിപ്പിക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അൽ ഇത്തിഹാദ് പേമെൻറ്സ്.
നിലവിൽ ഒരു കോടിയിലധികം ഡെബിറ്റ് കാർഡുകളാണ് യുഎഇയിൽ പ്രാബല്യത്തിലുള്ളത്. രണ്ടര വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഈ കാർഡുകൾ പിൻവലിച്ച് പകരം ജയ്വാൻ കാർഡുകൾ നൽകാനാണ് സെൻട്രൽ ബാങ്കിൻറെ തീരുമാനം. തുടക്കത്തിൽ കാർഡ് ഉപയോഗിച്ച് പ്രാദേശികമായി പണം പിൻവലിക്കാനും പേമെൻറ് നടത്താനും സാധിക്കും. പിന്നീട് ജിസിസിയിലും മറ്റു വിദേശ മാർക്കറ്റുകളിലും കാർഡ് ഉപയോഗിക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)