Fire in UAE ഷാർജ: യുഎഇയിലെ വ്യവസായമേഖലയില്‍ തീപിടിത്തം. വ്യവസായമേഖല ആറിൽ പ്രവർത്തിക്കുന്ന ഓട്ടോ സ്പെയർ പാർട്സുകളുടെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. അതിവേഗം പടർന്ന തീയിൽ വലിയ നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് അഗ്നി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 13ന് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 15ൽ പഴവും പച്ചക്കറികളും സംഭരിക്കുന്ന ഗോഡൗണിലും തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അതേ ദിവസം ഷാർജയിലെ അൽ നഹ്ദയിലെ ഹൈറൈസ് ടവറിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഷാർജ ആധുനിക സാങ്കേതിക വിദ്യകൾ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമാണങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
Related Posts

’90കളിലെ ആ വൈബ്’, പഴമയെ കൂട്ടുപിടിച്ച്, പുരാതനവസ്തുക്കള്‍ ശേഖരിച്ച് ജീവിക്കുന്ന മലയാളി, അങ്ങ് യുഎഇയില്‍
