
വിവാഹം മുടങ്ങി, പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ച വരൻ അറസ്റ്റിൽ
വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് വധുവിൻ്റെ വീടിന് നേരെ വരൻ വെടിവെച്ചു. മലപ്പുറം കോട്ടയ്ക്കൽ അരിച്ചോളിൽ അബു താഹിറാണ് (28) പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ചത്. താഹിറിൻറെ കൈവശമുള്ള പക്ഷികളെ വെടിവെക്കുന്ന എയർഗൺ ഉപയോഗിച്ച് രണ്ട് തവണയാണ് നിറയൊഴിച്ചത്. മൂന്ന് റൗണ്ട് വെടിയുതിർത്തു. വെടിവെയ്പ്പിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവ സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. സംഭവത്തിൽ അബു താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ഒരു വർഷം മുൻപ് ഇബ്രാഹിമിൻറെ മകളുമായി താഹിറിൻറെ നിക്കാഹ് കഴിഞ്ഞിരുന്നു. പിന്നീട് ഈ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറിയതാണ് പ്രകോപനത്തിന് കാരണം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)