Overcrowding Residential UAE: പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പ്; യുഎഇയിലെ ഫ്‌ളാറ്റുകളിലും വില്ലകളിലും തിങ്ങിപ്പാര്‍ത്താല്‍ വന്‍തുക പിഴ

Overcrowding Residential UAE അബുദാബി: ഫ്ലാറ്റുകളിലും വില്ലകളിലും താമസിക്കുന്നവരുടെ എണ്ണം കൂടിയാല്‍ പിഴ 10 ലക്ഷം ദിര്‍ഹം വരെ ഈടാക്കും. ‘ബാച്ചിലേഴ്സാ’യ പ്രവാസികള്‍ കൂട്ടത്തോടെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നതിന് തടയിടാനാണ് അബുദാബി മുന്‍സിപ്പാലിറ്റിയുടെ പുതിയ നീക്കം. ഇതിനായി ‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്വം’ എന്ന പേരിലുള്ള പ്രത്യേക കാംപെയിന്‍ പുറത്തിറക്കി. ഇതിന്‍റെ ഭാഗമായി വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന കര്‍ശനമാക്കി. ആദ്യ പരിശോധനയില്‍ ബോധവത്കരണമാണ് നടത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 5,000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നഗരത്തിലെ ചില ഫ്ലാറ്റുകളില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് ബോധവത്കരണം നടക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg അബുദാബി നഗര ആസൂത്രണ പദ്ധതി പ്രകാരം ഓരോ കെട്ടിടങ്ങളിലും താമസിക്കാവുന്ന പരമാവധി ആളുകള്‍ക്ക് കണക്കുണ്ട്. കൂടുതല്‍ ആളുകളെ താമസിപ്പിച്ചതായി കണ്ടെത്തിയാല്‍ കെട്ടിട ഉടമകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഏഷ്യന്‍ പ്രവാസികളാണ് ഇത്തരത്തില്‍ തിങ്ങിപ്പാര്‍ക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഫ്ലാകളില്‍ അഗ്നിബാധ പോലുള്ള അപകടങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നതും ആളപായം കൂടുന്നതുമാണ് അധികൃതരെ കര്‍ശന നടപടികളിലേക്ക് നയിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group