Job Opportunities UAE: അമ്പമ്പോ ! മലയാളികളേ… യുഎഇയില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍, ഈ മേഖലകളില്‍ വന്‍ കുതിപ്പ്

Job Opportunities UAE അബുദാബി: മലയാളികള്‍ക്ക് ഉള്‍പ്പെടെ അവസരങ്ങളുടെ വാതില്‍ തുറന്ന് യുഎഇ. യാത്രാ, വിനോദസഞ്ചാരമേഖലയില്‍ യുഎഇ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2025 അവസാനത്തോടെ 9.25 ലക്ഷം തൊഴിലവസരങ്ങൾ ഈ മേഖലകളില്‍ ഉണ്ടാകുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ല്യുടിസി) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം മുതൽ ഈ മേഖലകളിൽ 8.98 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. 2025ൽ യാത്രാ, വിനോദസഞ്ചാര മേഖലയിലൂടെ യുഎഇയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 13 ശതമാനം പങ്ക് വരുമെന്ന് ഡബ്ല്യുടിസിയുടെ വാർഷിക – സാമ്പത്തിക പഠനമായ ഇക്കണോമിക് ഇംപാക്ട് റിസർച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന 267.5 ബില്ല്യണ്‍ ദിർഹമാകും. രാജ്യാന്തര സന്ദർശകരുടെ ചെലവ് മാത്രം 228.5 ബില്ല്യണ്‍ ദിർഹമായി ഉയരാനാണ് സാധ്യത. 2019ലെ റെക്കോർഡിനെ അപേക്ഷിച്ച് 37% വർധനവാണ് ഇത്. യാസ് ഐലൻഡിലെയും സാദിയാത്ത് ഐലൻഡിലെയും വലിയ വിനോദപദ്ധതികൾ അബുദാബിയെ കൂടുതല്‍ ആകര്‍ഷണമാക്കുന്നു. സ്മാർട് സിറ്റികൾ, അതിഥി സൗഹൃദ സംരഭങ്ങൾ, ലളിതമായ വിസാ സംവിധാനം എന്നിവയിലൂടെ യുഎഇ ആഗോള വിനോദ രംഗത്ത് മാതൃകയാണെന്ന് ഡബ്ല്യുടിസി പ്രസിഡന്റ് ജൂലിയ സിംപ്‌സൺ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group