remote work visa uae; യുഎഇയിൽ വിസ സംബന്ധിച്ച് സുപ്രധാന മാറ്റങ്ങൾ, വിശദാംശങ്ങൾ ഇപ്രകാരം

remote work visa uae;യുഎഇയിൽ വിസ സംബന്ധിച്ച് സുപ്രധാന മാറ്റങ്ങൾ വന്നു. രാജ്യത്ത് റിമോട്ട് വർക്ക് വിസ (വിദൂര ജോലി) ലഭിക്കാൻ കുറഞ്ഞത് 3500 ഡോളർ വരുമാനം ഉണ്ടായിരിക്കണം എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്നതാണ് റിമോട്ട് വർക്ക് വിസ. ഒരു വർഷ കാലാവധിയുള്ള വിസ തുല്യകാലയളവിലേക്ക് പുതുക്കാനും സാധിക്കും. വിസയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നവർക്ക് പ്രാദേശിക സ്പോൺസർ ഇല്ലാതെ റിമോട്ട് വർക്ക് വിസയിൽ യുഎഇയിൽ താമസിച്ചു ജോലി ചെയ്യാനും സാധിക്കും. രാജ്യത്തിന് പുറത്തുള്ള കമ്പനിയിൽ ചെയ്യുന്നതിൻ്റെ തെളിവ്, കുറഞ്ഞത് 3,500 ഡോളർ (തത്തുല്യ കറൻസി) വരുമാനത്തിന്റെ തെളിവ്, കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ട്, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, യുഎഇയിൽ ചികിത്സ ലഭ്യമാകുന്ന ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് ആവശ്യമായ രേഖകൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഐസിപി വെബ്സൈറ്റ് വഴിയോ യുഎഇ ഐസിപി മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മറ്റ് സ്മാർട്ട് സേവന സംവിധാനം വഴിയോ അപേക്ഷിക്കാം. വിസ അനുവദിച്ച് 60 ദിവസത്തിനകം യുഎഇയിൽ പ്രവേശിക്കണം. ഫീസ് 350 ദിർഹം ആണ്. അബുദാബി, ദുബായ് തുടങ്ങി വിവിധ എമിറേറ്റുകളിൽ ഇത്തരം സൗകര്യമൊരുക്കും. ഒന്നോ രണ്ടോ ജീവനക്കാരുള്ള കമ്പനികൾക്കു വൻതുക മുടക്കി സ്വന്തം പേരിൽ ഓഫിസോ മറ്റോ തുടങ്ങുന്നതിനു പകരം ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group