Advertisment

Free Parking Dubai: യുഎഇയിൽ ഈദ് അൽ അദ്ഹയ്ക്ക് സൗജന്യ പാർക്കിങ്, മെട്രോ, ബസ് സമയക്രമം പ്രഖ്യാപിച്ചു

Advertisment

Free Parking Dubai ദുബായ്: രാജ്യം വലിയ പെരുന്നാള്‍ ആഘോഷിക്കുന്നതിനാല്‍, ദുബായിൽ ജൂൺ അഞ്ച് മുതൽ എട്ട് വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ അവധിക്കാലത്ത് പണമടച്ചുള്ള സേവനമായി തുടരും. ദുബായ് മെട്രോ ജൂൺ നാല് ബുധനാഴ്ച മുതൽ ഏഴ് ശനിയാഴ്ച വരെ രാവിലെ അഞ്ച് മുതൽ പുലർച്ചെ ഒരുമണി വരെ (അടുത്ത ദിവസം) പ്രവർത്തിക്കും. ജൂൺ 4 ബുധനാഴ്ച മുതൽ ജൂൺ 7 ശനിയാഴ്ച വരെ ദുബായ് ട്രാം രാവിലെ 6 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം) പ്രവർത്തിക്കും. ഏറ്റവും പുതിയ ബസ് സമയക്രമത്തിനായി S’hail ആപ്പ് പരിശോധിക്കാൻ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ചില ബസുകൾ ഇടവേളയിൽ താത്കാലികമായി പ്രവർത്തിക്കില്ല. ജൂൺ നാല് മുതൽ എട്ട് വരെ, ബസ് റൂട്ട് E100 അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തില്ല. ഈ സമയത്ത് ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള E101 യാത്രക്കാർ ഉപയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനും മുസഫയും കടന്നുപോകാതെ, അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് E102 ബസ് റൂട്ട് നേരിട്ട് സർവീസ് നടത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ മുഴുവൻ ആർ‌ടി‌എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അടച്ചിരിക്കും. എന്നിരുന്നാലും, ഉമ്മു റമൂൽ, ദെയ്‌റ, അൽ ബർഷ, ആർ‌ടി‌എ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ജൂൺ അഞ്ച് മുതൽ ഏഴ് വരെ സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ അടച്ചിരിക്കും. ജൂൺ എട്ട് ഞായറാഴ്ച മുതൽ തസ്ജീൽ അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ, തസ്ജീൽ അൽ അവീർ, അൽ യലായിസ്, ഷാമിൽ മുഹൈസ്‌ന എന്നീ കേന്ദ്രങ്ങളിൽ സാങ്കേതിക പരിശോധനാ സേവനങ്ങൾ മാത്രമേ പുനരാരംഭിക്കൂ. ഇടപാട് നടപടിക്രമങ്ങള്‍, സാങ്കേതിക പരിശോധന എന്നിവയുൾപ്പെടെ എല്ലാ സേവനങ്ങളും ജൂൺ ഒന്‍പത് തിങ്കളാഴ്ച കേന്ദ്രങ്ങളിലുടനീളം പുനരാരംഭിക്കും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group