Etihad Airways Emergency Landing: യാത്രക്കാരന് ആരോഗ്യപ്രശ്നം; യുഎഇയിലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിങ്

Etihad Airways Emergency Landing അബുദാബി: ന്യൂഡൽഹിയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് ഒമാനിലെ മസ്കത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരന് ആരോഗ്യപ്രശ്നം അനുഭവിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ജൂണ്‍ ഒന്നിനാണ് സംഭവം. ഇത്തിഹാദിന്റെ ഇവൈ213 വിമാനമാണ് മസ്കത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനം അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് യാത്രക്കാരന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായതും തുടർന്ന് വിമാനം മസ്കത്തിലിറക്കിയതും. യാത്രയിലുണ്ടായ തടസത്തിൽ വിമാന കമ്പനി മറ്റ് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനും എപ്പോഴും പ്രധാന്യവും മുൻഗണനയും നൽകുന്നതായും കമ്പനി വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group