Malayali Dies in UAE അജ്മാൻ: മലയാളി യുവാവ് അജ്മാനിൽ മരിച്ചു. കണ്ണൂര്‍ മുണ്ടേരി ചാപ്പ ഈന്തുംക്കാട്ടിൽ ഇബ്രാഹിന്റെ മകൻ ഫസലു (41) വാണ് ചികിത്സയിലിരിക്കെ അജ്മാൻ ഖലീഫ ഹോസ്പിറ്റലിൽ മരിച്ചത്. 20 ദിവസം മുന്‍പാണ് വിസിറ്റിങ് വിസയിൽ അജ്മാനിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായി. ഇതേതുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. നസീമയാണ് മാതാവ്. ഭാര്യ: ജുനൈദ. മക്കൾ: അസ്വ, അർമാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek