British War Plane Emergency Landing തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടന്‍റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് എഫ് 35 എന്ന വിമാനമാണ് തിരുവനന്തപുരത്തിറങ്ങിയത്. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തിരുവനന്തപുരത്തിറങ്ങിയത്. എന്നാൽ, ഇന്ത്യൻ സൈന്യത്തിന്‍റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ധനം നിറയ്ക്കാന്‍ സാധിക്കുകയുള്ളൂ. വ്യോമ, കരസേനാ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കും. ഇതിനുശേഷം മാത്രമേ ഇന്ധനം നിറയ്ക്കൂ. വ്യോമസേനയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek