Health sector; പ്രവാസികൾക്ക് സന്തോഷവാർത്ത: ജോലിയിലെ ഇടവേള ഇനി തടസ്സമാകില്ല; മികച്ച അവസരവുമായി യുഎഇ

Health sector; യുഎഇയിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി അധികൃതർ. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മികച്ച അവസരമൊരുക്കി യുഎഇ ആരോഗ്യ മേഖല. ജോലിയിലെ ഇടവേള (ഗ്യാപ് ഓഫ് പ്രാക്ടീസ്) മൂന്ന് വർഷം ലളിതമായ നടപടികളോടെ അംഗീകരിക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്എ), അബുദാബി ഡിപാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് (ഡിഒഎച്), ആരോഗ്യമന്ത്രി മന്ത്രാലയം എന്നിവ തീരുമാനിച്ചു. ഇതുവരെ, രണ്ട് വർഷത്തിൽ കൂടുതൽ തൊഴിൽ ഇടവേളയുള്ളവർക്ക് യുഎഇയിൽ ജോലിക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കുടുംബപരമായ കാരണങ്ങൾ, പ്രസവം, വ്യക്തിഗത ആരോഗ്യം തുടങ്ങിയ പല കാരണങ്ങൾകൊണ്ടും തൊഴിൽ ഇടവേളകൾ എടുക്കേണ്ടി വന്ന നിരവധി ആരോഗ്യ പ്രവർത്തകർക്ക് ഈ പുതിയ നയം ആശ്വാസം നൽകുന്ന ഒന്നാണ് .

പ്രധാന മാറ്റങ്ങൾ എന്തൊക്കെ?

  1. ഇനി മൂന്ന് വർഷം വരെ തൊഴിൽ ഇടവേളയുള്ള ആരോഗ്യ പ്രവർത്തകർക്കും യുഎഇയിൽ ലൈസൻസിന് അപേക്ഷിക്കാം.
  2. മുൻപ് യുഎഇയിൽ ജോലി ചെയ്തിരുന്നവർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും ജോലി അന്വേഷിച്ചെത്തുന്നവർക്കും പുതിയ നയം വരുന്നതോടെ വേഗത്തിൽ അവരുടെ പ്രൊഫഷനിലേക്ക് തിരികെ വരാൻ സാധിക്കും.

ഈ മാറ്റം യുഎഇയിലെ ആരോഗ്യമേഖലയിൽ വലിയൊരു മുന്നേറ്റമാണ് ഉണ്ടാക്കുക. ഇത് ലോകത്തെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർക്ക് യുഎഇയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും രാജ്യത്തെ ആരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അതത് ആരോഗ്യ വിഭാഗങ്ങളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group