UAE Airlines Flights Cancel ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ യുഎഇ വിമാനക്കമ്പനികൾ റദ്ദാക്കിയത് 17 സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ. യുഎഇ എയർലൈനുകൾ ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ തുടങ്ങിയ നാല് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. നിരവധി രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലെയും കൊക്കേഷ്യൻ മേഖലകളിലുടനീളമുള്ള മറ്റ് അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിരുന്നു. ഇറാൻ, റഷ്യ, അസർബൈജാൻ, ജോർജിയ, ഇറാഖ്, ജോർദാൻ, ലെബനൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതും വരുന്നതുമായ വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ടെഹ്റാൻ, ഷിറാസ്, ലാർ, കിഷ് ഐലൻഡ്, ബന്ദർ അബ്ബാസ് തുടങ്ങിയ ഇറാനിയൻ നഗരങ്ങളിലേക്കുള്ള ഒന്നിലധികം ഫ്ലൈദുബായ്, എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളും റദ്ദാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഈ നഗരങ്ങളിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകളും പുറപ്പെട്ടില്ല. ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ചില വിമാനങ്ങൾ റദ്ദാക്കിയതായും വൈകിപ്പിക്കുന്നതായും ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുന്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കും റീബുക്കിങ് ഓപ്ഷനുകൾക്കുമായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശം നൽകി. അബുദാബി (AUH) മുതൽ ടെൽ അവീവ് (TLV) വരെയുള്ള EY595 വിമാനം റദ്ദാക്കിടെൽ അവീവ് (TLV) മുതൽ അബുദാബി (AUH) വരെയുള്ള EY596, അബുദാബി (AUH) മുതൽ ടെൽ അവീവ് (TLV) വരെയുള്ള EY593, ടെൽ അവീവ് (TLV) മുതൽ അബുദാബി (AUH) വരെയുള്ള EY594, അബുദാബി (AUH) മുതൽ ടെൽ അവീവ് (TLV) വരെയുള്ള EY597, ടെൽ അവീവ് (TLV) മുതൽ അബുദാബി (AUH) വരെയുള്ള EY598, അമ്മാൻ (AMM) മുതൽ അബുദാബി (AUH) വരെയുള്ള EY590 വിമാനം താമസിച്ചാകും എത്തുക. എയർ അറേബ്യ- ഇറാൻ, ഇറാഖ്, ജോർദാൻ, റഷ്യ, അർമേനിയ, ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ, ജോർജിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കുന്നതായി എയർ അറേബ്യ അറിയിച്ചു. മറ്റ് ചില വിമാനങ്ങൾക്ക് കാലതാമസമോ റൂട്ട് മാറ്റമോ നേരിടേണ്ടി വന്നേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ airarabia.com എന്ന വെബ്സൈറ്റിൽ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനോ അവരുടെ കോൾ സെന്ററുമായി ബന്ധപ്പെടാനോ നിർദ്ദേശിക്കുന്നു. ബാധിക്കപ്പെട്ട ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുമെന്ന് എയർലൈൻ അറിയിച്ചു.
Home
Uncategorized
UAE Airlines Flights Cancel: വിമാന സർവീസുകൾ നിർത്തിവച്ച് യുഎഇ വിമാനക്കമ്പനികൾ; റദ്ദാക്കിയത് 17 സ്ഥലങ്ങളിലേക്ക്
Related Posts
UAE NEWS യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി