
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐക്കിയ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു
യുഎഇയിലെ പ്രശസ്ത ഫർണിച്ചർ ഷോപ്പായ ഐക്കിയ സുരക്ഷാ ഭീഷണിയെ തുടർന്ന് തങ്ങളുടെ ഉൽപ്പന്നം ആഗോളതലത്തിൽ തിരിച്ചുവിളിച്ചു. ഉപഭോക്താക്കളോട് ഉടൻ തന്നെ തിരികെ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. IKEA 365+ VÄRDEFULL ഗാർലിക് പ്രസ്സ് ആണ് തിരിച്ചു വിളിച്ചത്.
“ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്തി നിങ്ങളുടെ അടുത്തുള്ള IKEA സ്റ്റോറിൽ തിരികെ നൽകണം. എന്തെങ്കിലും അസൗകര്യമുണ്ടായെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” സ്റ്റോർ പ്രസ്താവനയിൽ പറഞ്ഞു.
ഉപഭോക്താക്കൾക്ക് കമ്പനി മുഴുവൻ പണവും തിരികെ നൽകുമെന്ന് സ്റ്റോർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)