Advertisment

UAE Crude Oil Transportation Route: ഹോര്‍മുസിന് പകരം സംവിധാനം സജ്ജമെന്ന് യുഎഇ, വിവിധ വിമാനസര്‍വീസുകള്‍ റദ്ദാക്കി

Advertisment

uae crude oil transportation route ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടയുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ, ക്രൂഡ് ഓയിൽ നീക്കത്തിന് പകരം സംവിധാനം സജ്ജമാണെന്ന് യുഎഇ. യുഎഇയുടെ ഫുജൈറ – ഹബ്ഷാൻ പൈപ്പ് ലൈൻ വഴി പ്രതിദിനം 15 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ കഴിയും. ഹോർമുസ് കടലിടുക്കിനു പുറത്തുകൂടിയാണ് ഒമാൻ കടലിലെ പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിവിധ വിമാനക്കമ്പനികളാണ് വിമാനസര്‍വീസ് റദ്ദാക്കിയത്. സ്വീഡന്റെ വിമാന കമ്പനി ഫിൻ എയർ ഈ മാസം 30 വരെ ദോഹയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. യുഎഇയിൽ എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഇസ്രയേൽ, ഇറാൻ സർവീസുകൾ നിർത്തിവച്ചു. സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചതും പ്രധാന പാതകൾ അടിയന്തര സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശവും ബഹ്റൈന്‍ പിൻവലിച്ചു. ഇതോടെ, ഗതാഗതം സാധാരണ നിലയിലായി. മധ്യപൂർവദേശ രാജ്യങ്ങളിൽ അമേരിക്കയ്ക്കുള്ള 19 സൈനിക താവളങ്ങളില്‍, വിവിധ സേനാ വിഭാഗങ്ങളിലായി ഏകദേശം 40,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും ഒരുക്കി നിർത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്കു സുരക്ഷ നൽകുന്നതിനൊപ്പം സൈനിക നടപടി ആവശ്യമെങ്കിൽ അതിവേഗം ഇടപെടുന്നതിനാണിത്. ഖത്തർ, ബഹ്റൈൻ, സിറിയ, കുവൈത്ത്, ഇറാഖ്, യുഎഇ എന്നിവിടങ്ങളിലാണ് അമേരിക്കയുടെ സൈനിക ക്യാംപുകളുള്ളത്. അമേരിക്കൻ നാവിക സേനയുടെ ഫിഫ്ത്ത് ഫ്ലീറ്റും യുഎസ് നാവിക സേനയുടെ സെൻട്രൽ കമാൻഡും വിമാന വാഹിനികൾ ഉൾപ്പെടെ നാവിക സേനയുടെ യുദ്ധക്കപ്പലുകളും ബഹ്റൈൻ തുറമുഖത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മൈനുകൾ പ്രതിരോധിക്കാൻ ശേഷിയുള്ള നാല് കപ്പലുകളും ഇവിടെയുണ്ട്. യുഎസ് കോസ്റ്റ് ഗാർഡിന്റെ കപ്പലും ബഹ്റൈനിലുണ്ട്. മധ്യ പൗരസ്ത്യ മേഖലയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക ക്യാംപാണ് ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്. അമേരിക്കൻ വ്യോമസേനയുടെ സുപ്രധാന കേന്ദ്രമാണിത്. അലി അൽ സാലേം എയർ ബേസ് ഉൾപ്പെടെ പ്രധാന സൈനിക താവളങ്ങൾ കുവൈത്തിലുണ്ട്. വ്യോമ സേനയുടെ 386–ാം വിഭാഗം ഇവിടെയാണ്. വ്യോമ നീക്കത്തിന്റെ പ്രാഥമിക കേന്ദ്രമായാണ് ഇവിടം അറിയപ്പെടുന്നത്. അൽ ദഫ്ര എയർ ബേസ് ആണ് പ്രധാന സൈനിക കേന്ദ്രം.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group