വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചു, ഇറാനിലെത്തി ഖമനേയിയെ പരിചയപ്പെട്ടു, ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തക ആര്?

french journalist catherine perez shakdam ഇറാൻ്റെ അതീവരഹസ്യങ്ങൾ കൈമാറി ഇസ്രയേലിൻ്റെ ഓപ്പറേഷനുകൾ വിജയകരമാക്കാൻ സഹായിച്ചത് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയായ കാതറിന്‍ പെരേസ് ഷക്ദം. ഇവര്‍ രണ്ടുവര്‍ഷം മുന്‍പാണ് രഹസ്യചാര വനിതയായി ഇറാനില്‍ പ്രവേശിച്ചത്. ഫ്രാൻസിലെ ഒരു ജൂതകുടുംബത്തിലാണ് കാതറിൻ ജനിച്ചത്. ലണ്ടൻ സർവകലാശാലയിലെ പഠനകാലത്ത് കണ്ടുമുട്ടിയ മുസ്ലിം യെമനിയായിരുന്നു കാതറിന്‍റെ ഭർത്താവ്. വിവാഹത്തിനായി കാതറിൻ ഇസ്ലാമിലേയ്ക്ക് മതപരിവർത്തനം നടത്തുകയും പിന്നീട് ഷിയ ഇസ്ലാം വിശ്വാസിയായി മാറുകയും ചെയ്തു. എന്നാൽ, 2014ൽ ഇരുവരും വേർപിരിഞ്ഞു. 2017ലാണ് കാതറിൻ ഇറാനിലെത്തിയത്. റഷ്യൻ ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ കാതറിൻ ഇറാനിയൻ നേതാക്കളെ ആദ്യമായി കണ്ടുമുട്ടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊളൂ ഖമനേയി, മുൻ ക്യുഡ്‌സ് ഫോഴ്‌സ് കമാൻഡർ സുലൈമാനി, മുൻ പ്രസിഡൻ് ഇബ്രാഹിം റൈസി എന്നിവരെയും കാതറിൻ പരിചയപ്പെട്ടു. ഖമനേയിയുടെ വെബ്‌സൈറ്റായ ഖമനി ഡോട്ട് ഐആറിൽ ബ്ലോഗറാവുകയും ചെയ്തു. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സുമായുള്ള ബന്ധമാണ് ഇറാന്റെ അതീവ രഹസ്യവിവരങ്ങൾ ചോർത്താൻ കാതറിനെ സഹായിച്ചത്. ഇറാൻ ചാരവൃത്തി കണ്ടെത്തിയപ്പോഴേക്കും കാതറിൻ രാജ്യം വിട്ടിരുന്നു. നിലവിൽ കാതറിൻ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group