Posted By saritha Posted On

പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് പ്രത്യേക ഓഫറുകൾ, കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി യുഎഇ എയര്‍ലൈന്‍

Air Arabia To Kerala ഷാർജ: കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ച് യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ. 149 ദിർഹം (ഏകദേശം 3,480 രൂപ) മുതൽ ആരംഭിക്കുന്ന വൺവേ ടിക്കറ്റുകൾ പ്രവാസികൾക്ക് ആശ്വാസമാകും. ജൂലൈ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ജൂലൈ 14 മുതൽ സെപ്തംബർ 30 വരെയുള്ള യാത്രകളിലാണ് ഈ നിരക്കുകളില്‍ യാത്ര ചെയ്യാനാകുക. അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക്: ഒരു വൺ വേ ടിക്കറ്റിന് 315 ദിർഹം (ഏകദേശം 7360 രൂപ) മുതൽ ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്: വൺ-വേ ടിക്കറ്റിന് 325 ദിർഹം (ഏകദേശം 7590 രൂപ) മുതൽ ആരംഭിക്കുന്നു. കേരളം കൂടാതെ, ഇന്ത്യന്‍ വിവിധ നഗരങ്ങളിലേക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അബുദാബിയിൽ നിന്ന് ചെന്നൈയിലേക്ക്: 275 ദിർഹം (ഏകദേശം 6420 രൂപ) മുതൽ, ഷാർജയിൽ നിന്ന് അഹമ്മദാബാദിലേക്ക്: 299 ദിർഹം (ഏകദേശം 6980 രൂപ) മുതൽ, ഷാർജയിൽ നിന്ന് ഡൽഹിയിലേക്ക്: 317 ദിർഹം (ഏകദേശം 7390 രൂപ) മുതൽ, ഷാർജയിൽ നിന്ന് മുംബൈയിലേക്ക്: 323 ദിർഹം (ഏകദേശം 7530 രൂപ) മുതൽ എന്നിങ്ങനെ ടിക്കറ്റുകള്‍ ലഭ്യമാണ്. ഷാർജയിൽ നിന്ന് ബഹ്‌റൈൻ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് 149 ദിർഹം മുതൽ, ദമാം, റിയാദ്, കുവൈത്ത്, സലാല എന്നിവിടങ്ങളിലേക്ക് 199 ദിർഹം മുതൽ, അഭ, തബൂക്ക്, യാൻബു എന്നിവിടങ്ങളിലേക്ക് 298 ദിർഹം മുതൽ, ദോഹയിലേക്ക് 399 ദിർഹം മുതൽ, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് 449 ദിർഹം മുതൽ, തായിഫിലേക്ക് 574 ദിർഹം മുതൽ ടിക്കറ്റുകള്‍ ലഭ്യമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *