
‘മുൻകൂറായി പണം വേണം’, യുഎഇയിൽ വാടക തട്ടിപ്പ്, ഒരാൾ അറസ്റ്റിൽ
Fake Apartment Rental Dubai ദുബായ്: മുന്‍കൂറായി പണം ആവശ്യപ്പെട്ട് ദുബായില്‍ വാടക തട്ടിപ്പുകള്‍ കൂടുന്നു. അപ്പാർട്മെന്‍റ് വാടകയ്ക്ക് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഒരാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വെബ്സൈറ്റുകളിലും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും വ്യാജ പരസ്യങ്ങൾ നൽകി വളരെ കുറഞ്ഞ വാടക വാഗ്ദാനം ചെയ്താണ് ആളുകളെ കബളിപ്പിച്ചിരുന്നത്. വാടകയ്ക്ക് വീട് അന്വേഷിക്കുന്നവരെയാണ് തട്ടിപ്പുകാരൻ ലക്ഷ്യമിട്ടിരുന്നത്.വ ബുക്കിങ് ഉറപ്പാക്കാൻ ഇയാൾ മുൻകൂറായി പണമോ ഡെപോസിറ്റോ ആവശ്യപ്പെടുകയും പണം ലഭിച്ചുകഴിഞ്ഞാൽ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് അപ്രത്യക്ഷനാകുകയും ചെയ്യും. വാഗ്ദാനം ചെയ്ത പ്രോപ്പർട്ടിയോ സേവനങ്ങളോ നൽകില്ല. ഇത്തരം പ്രവൃത്തികൾ സൈബർ തട്ടിപ്പിന്റെ പരിധിയിൽ വരുമെന്നും യുഎഇ നിയമപ്രകാരം ഇത് ക്രിമിനൽ കുറ്റമാണെന്നും ദുബായ് പോലീസ് പറഞ്ഞു. ഓൺലൈൻ വാടക പരസ്യങ്ങളുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഭൂവുടമയുടെ ഐഡന്റിറ്റി പരിശോധിക്കുകയും നിയമപരമായ മാർഗങ്ങളിലൂടെ പ്രോപർട്ടിയുടെ അംഗീകാരം ഉറപ്പാക്കുകയും ചെയ്യാതെ യാതൊരു പണവും കൈമാറരുതെന്നും ആവശ്യപ്പെട്ടു. സംശയാസ്പദമായ പരസ്യങ്ങളോ തട്ടിപ്പ് ശ്രമങ്ങളോ ദുബായ് പോലീസ് ആപ്പ് വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാനും അധികൃതർ സമൂഹത്തോട് അഭ്യർഥിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊതുജനങ്ങളുടെ അവബോധവും സഹകരണവും പ്രധാനമാണെന്നും അറിയിച്ചു. വ്യാജ ഫാം, റിസോർട്ട് വാടകകൾ മുതൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിൽപന പ്രൊമോഷനുകൾ, ബാങ്കുകളെയും സർക്കാർ സ്ഥാപനങ്ങളെയും അനുകരിച്ചുള്ള വ്യാജ സന്ദേശങ്ങൾ വരെ, ആകർഷകമായ വാഗ്ദാനങ്ങളിലൂടെ ഇരകളെ വശീകരിക്കാൻ രൂപകൽപന ചെയ്ത തട്ടിപ്പ് പരസ്യങ്ങളുടെയും ഫിഷിങ് ലിങ്കുകളും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്.
Comments (0)