വീഡിയോ ചിത്രീകരിക്കാൻ അനുമതി വേണം, വിമാനജീവനക്കാർ ഭീഷണിപ്പെടുത്തുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി യൂട്യൂബര്‍

kuwait airways threatens you tuber കുവൈത്ത് സിറ്റി/ബാങ്കോക്ക്: യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുട്യൂബറെ ഭീഷണിപ്പെടുത്തി കാബിൻ ക്രൂ ജീവനക്കാർ. വിമാനം ലാൻഡ് ചെയ്തപ്പോൾ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി യൂട്യൂബര്‍ ആരോപിച്ചു. കുവൈത്ത് എയർവേയ്സിലെ ഫസ്റ്റ് ക്ലാസിൽ ബാങ്കോക്കിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ എയർലൈൻ ജീവനക്കാരൻ ഭീഷണിപ്പെടുത്തുകയും പോപൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി ‘നോൺസ്റ്റോപ് ഡാൻ’ എന്നറിയപ്പെടുന്ന എയർലൈൻ ട്രാവൽ യൂട്യൂബറാണ് ആരോപിച്ചത്. വിമാനത്തിനുള്ളിലുണ്ടായ അനുഭവത്തെക്കുറിച്ച് വിശദമായ വീഡിയോയും ഇയാൾ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ എയർലൈൻ പ്രതികരിച്ചിട്ടില്ല. ഫസ്റ്റ്ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്യുന്നതിനിടെ അനുവാദമില്ലാതെ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചത് എയർലൈൻ ജീവനക്കാരൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രശ്നം സങ്കീർണമായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek യുട്യൂബറാണെന്നും വീഡിയോ ചിത്രീകരിക്കാൻ അനുമതി വേണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഡാൻ ജീവനക്കാരനോട് പറഞ്ഞതോടെ വിമാനത്തിൽ വീഡിയോ എടുക്കാൻ അനുവാദം നിർബന്ധമാണെന്നും അനുമതിയില്ലാതെ ചിത്രീകരിച്ച വീഡിയോ ഓൺലൈനിൽ പങ്കുവെയ്ക്കാൻ പാടില്ലെന്നും ക്രൂ വ്യക്തമാക്കുകയായിരുന്നു.അനുമതിക്കായി എയർലൈനിന്റെ മാർക്കറ്റിങ് വിഭാഗത്തെ സമീപിക്കാനും അനുമതി ലഭിച്ചാൽ മറ്റൊരു വിമാനത്തിൽ പുതിയ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനുമാണ് ജീവനക്കാരൻ നിർദേശിച്ചത്. ഒടുവിൽ കുവൈത്തിൽ വിമാനം ലാൻഡ് ചെയ്തതോടെ ഡാനിനെ തേടി പൊലീസ് എത്തുകയും ചെയ്തു. വിമാനത്തിലെ ഓരോ യാത്രക്കാരനെയും യൂട്യൂബർ ശല്യം ചെയ്യുകയായിരുന്നെന്നും സെൻസിറ്റീവ് ആയ സുരക്ഷാ ഉപകരണങ്ങളെല്ലാം റെക്കോർഡും ചെയ്തെന്നാണ് എയർലൈൻ ജീവനക്കാർ ആരോപിച്ചത്. വിമാനത്തിൽ വച്ച് തന്നെ പോലീസ് ചോദ്യം ചെയ്തു. താനിരുന്ന കാബിനുള്ളിലെ വീഡിയോ മാത്രമാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കിയതോടെയുമാണ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിച്ചതെന്നും ഡാൻ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group