
ബെഡ്‌റൂമോ, മുറിയുടെ ഒരു ഭാഗമോ വാടകയ്ക്ക് നൽകാന്‍ പോലും അനുമതി; അനധികൃത മുറി പാർട്ടീഷനുകൾക്കെതിരെ യുഎഇയില്‍ കർശന നടപടി
Illegal Room Partition UAE അബുദാബി: ദുബായിൽ അനധികൃത മുറി പാർട്ടീഷനുകൾക്കെതിരെ അധികൃതരുടെ കർശന നടപടികൾ. വീടുകളിലും അപ്പാർട്ടുമെന്‍റുകളിലും മുറി പാർട്ടീഷനുകൾ നടത്തിയിരുന്ന ഉടമകൾക്ക് നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കില്‍ ഇപ്പോള്‍ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടപടികൾ കൂടുതൽ ശക്തമാക്കുകയാണ്. ദുബായ് മുനിസിപ്പാലിറ്റി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് സിവിൽ ഡിഫൻസ് എന്നിവയുടെ സഹകരണത്തോടെ ദെയ്‌റ, അൽ റിഖ, സത്‌വ, അൽ ബർഷ, അൽ റഫ തുടങ്ങിയ റെസിഡൻഷ്യൽ ഏരിയകളിൽ പരിശോധനകൾ തുടരുകയാണ്. അംഗീകൃതമല്ലാത്ത പരിഷ്കരണങ്ങളും സുരക്ഷിതമല്ലാത്ത താമസസൗകര്യങ്ങളും തടയുകയെന്നതാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് വാടക നിയമം 2007 ലെ നിയമം നമ്പർ 26, 2008 ലെ നിയമം നമ്പർ 33 എന്നിവയിൽ സബ്ലെറ്റിങ്, പാർട്ടീഷനുകൾ ചേർക്കൽ, ഒക്യുപ്പൻസി നിയമങ്ങൾ എന്നിവയെക്കുറിച്ച് മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കൂടാതെ, ഈ നിയമങ്ങൾ വളരെ കർശനമാണ്. അതിനാൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുന്‍പ് വീട്ടുടമസ്ഥന്റെ രേഖാമൂലമുള്ള അനുവാദം വാങ്ങേണ്ടത് ഇവിടെ അത്യാവശ്യമാണ്. ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പ്രോപ്പർട്ടി പൂർണമായോ ഭാഗികമായോ മറ്റൊരാൾക്ക് സബ്ലെറ്റ് ചെയ്യാൻ പാടില്ല. ഒരു ബെഡ്‌റൂമോ, മുറിയുടെ ഒരു ഭാഗമോ, അല്ലെങ്കിൽ കിടക്ക പങ്കിടുന്ന രീതിയിലോ വാടകയ്ക്ക് നൽകണമെങ്കിൽ പോലും ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങിക്കണം. സബ്ലെറ്റിംഗിന് അനുമതി ലഭിച്ചാൽ പോലും വാടക കരാറിൽ പ്രോപ്പർട്ടി എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കാൻ സമ്മതിച്ചിട്ടുള്ളത് എന്നത് വളരെ പ്രധാനമാണ്. സ്വകാര്യ താമസ ആവശ്യങ്ങൾക്കായി വാടകയ്ക്ക് നൽകിയ പ്രോപ്പർട്ടി ഒരു കാരണവശാലും ബിസിനസ് ആവശ്യങ്ങൾക്കോ, വാണിജ്യപരമായ കാര്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല. സബ്ലെറ്റിംഗ് വഴി പോലും ഈ നിയമം പാലിക്കപ്പെടണം. വീട്ടുടമ അനുവദിക്കുന്നില്ലെങ്കിൽ വിവാഹബന്ധമില്ലാത്ത വ്യക്തികൾക്ക് ഒരുമിച്ച് ഒരു മുറി വാടകയ്ക്ക് നൽകാനും കഴിയില്ല.
Comments (0)