മുംബൈയില്‍ ഫ്ലാറ്റിന് ‘എട്ട് കോടി രൂപ’, ഗോള്‍ഡന്‍ വിസയെടുത്ത് ദുബായിലേക്ക് പറക്കൂ, നിക്ഷേപിക്കേണ്ടത് 4.5 കോടി രൂപ, കമന്‍റ്

Mumbai Dubai Life മുംബൈയിലെ ബോറിവല്ലിയില്‍ 5 ബിഎച്ച്കെ ഫ്ലാറ്റുകള്‍ക്ക് എട്ട് കോടി രൂപയോ അതിലധികമോ വരുമെന്ന എക്സില്‍ പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഈ പോസ്റ്റിന് താഴെ നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. മുംബൈ – ദുബായ് നഗരങ്ങളെ താരതമ്യം ചെയ്യുന്ന തരത്തിലുള്ള കമന്‍റുകളടക്കം പ്രത്യക്ഷപ്പെട്ടു. ട്വിറ്റർ ഉപയോക്താവായ മെഹുൽ ആർ താക്കറാണ് ചർച്ചകൾക്ക് തിരികൊളുത്തിയത്. രണ്ട് പതിറ്റാണ്ട് മുന്‍പ് 15-20 ലക്ഷം രൂപയ്ക്ക് മുംബൈയില്‍ ഫ്ലാറ്റുകൾ ലഭിക്കുമായിരുന്നു. അന്നത്തെ കാലത്ത് 5 BHK ഫ്ലാറ്റുകൾ ഇല്ലായിരുന്നെന്നും അദ്ദേഹം കുറിച്ചു. പിന്നാലെ, പോസ്റ്റിന് താഴെയായി, എട്ട് കോടി രൂപയുണ്ടെങ്കിൽ ദുബായിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഒരു ഉപയോക്താവ് നിർദേശിച്ചു. ദുബായിൽ 4.5 കോടി രൂപ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാൽ ഗോൾഡൻ വിസ ലഭിക്കുമെന്നും ഇത് ദീർ​ഘകാലം അവിടെ താമസിക്കുന്നതിന് വഴിയൊരുക്കുമെന്നും കമന്റിൽ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇതിനെല്ലാം പുറമെ, ദുബായിലെ ഫ്രീ സോണിൽ കമ്പനി ആരംഭിക്കുന്നത് രണ്ട് വർഷത്തെ റെസിഡൻസി വിസയും പൂർണ്ണമായ ആദായനികുതി ഇളവും നൽകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഉയർന്ന ഭവന വായ്പാ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായിൽ ഇത് വെറും 3.5 ശതമാനമാണ്. ഇത് യുഎഇയിൽ നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് വില കുതിച്ചുയരുന്നതിനാൽ ഒട്ടേറെ ഇന്ത്യക്കാർ മികച്ച വരുമാനം, ജീവിതശൈലി, നികുതി ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ആഗോള സാധ്യതകൾ തേടുകയാണെന്നും ചിലർ കമന്‍റുകളിലൂടെ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy