Posted By ashwathi Posted On

യുഎഇ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ തടവിലായിരുന്ന കൗമാരക്കാരനെ മോചിപ്പിച്ചു

യുഎഇയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ദുബായിൽ തടവിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരൻ മാർക്കസ് ഫക്കാനയെ മോചിപ്പിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാപ്പ് നൽകിയ 985 തടവുകാരുടെ പട്ടികയിൽ ഉൾപ്പെട്ട ബ്രിട്ടീഷ് പൗരനായ മാർക്കസ് ഫക്കാനയെ മോചിപ്പിച്ചു. ജൂൺ മൂന്നിനാണ് ഇദ്ദേഹത്തെ വിട്ടയച്ചതെന്ന് ദുബായ് സർക്കാരിന്റെ മീഡിയ ഓഫീസ് അറിയിച്ചു.
മാർക്കസ് ഫക്കാനയെ ശിക്ഷിക്കാനുള്ള കാരണം, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നിട്ടും പങ്കാളിയായ പെൺകുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം എന്നതാണ്. യുഎഇ നിയമം അനുസരിച്ച് ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek    ഈ നിയമലംഘനത്തിനാണ് ഫക്കാന ജയിലിലായത്. മാർക്കസ് ഫക്കാനയുടെ മോചനം യുകെയുടെ വിദേശ, കോമൺവെൽത്ത്, വികസന ഓഫീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *