
‘ജീവനൊടുക്കാന്‍ വിപഞ്ചിക നേരത്തെ തീരുമാനിച്ചു, ഫോണ്‍ ഭര്‍ത്താവ് കൈക്കലാക്കി, സ്വർണാഭരണങ്ങളടങ്ങിയ പൊതി സുഹൃത്തിനെ ഏൽപ്പിച്ചു’
Malayali Woman Death Sharjah ഷാർജ: ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ വിപഞ്ചിക കുറച്ചുനാള്‍ മുന്‍പ് തന്നെ തീരുമാനിച്ചിരുന്നതായി കണ്ടെത്തല്‍. ഷാര്‍ജയിലെ അല്‍ നഹ്ദയിലെ താമസസ്ഥലത്താണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (33) മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ ഗുരുവായൂർ സ്വദേശിനിക്ക് തന്‍റെ സ്വർണാഭരണങ്ങളടങ്ങിയ പൊതി ഏൽപ്പിക്കാൻ സുഹൃത്തിനെ ഏൽപ്പിച്ച ശേഷമായിരുന്നു വിപഞ്ചിക മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. താൻ നാട്ടിലേക്ക് പോകുവുകയാണെന്നും പൊതി ബന്ധുവിനെ രണ്ട് ദിവസം കഴിഞ്ഞ് ഏൽപ്പിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സ്വർണാഭരണങ്ങൾ കൂടാതെ, ബാങ്ക് എടിഎം കാർഡുകൾ, നാട്ടിലെ ബാങ്ക് ലോക്കറിന്റെ താക്കോൽ, ആയിരം ദിർഹം എന്നിവയും പൊതിയിലുണ്ടായിരുന്നു. വിപഞ്ചികയുടെ സഹോദരഭാര്യയുടെ അടുത്ത ബന്ധുവാണ് ഗുരുവായൂർ സ്വദേശിനി. താനും മകളും നാട്ടിലേക്ക് പോകുകയാണെന്നും തിരിച്ചു വരുന്നതുവരെയ്ക്കും സൂക്ഷിക്കാനാണ് കൈമാറുന്നതെന്നായിരുന്നു സുഹൃത്തിനോട് വിപഞ്ചിക പറഞ്ഞിരുന്നത്. നേരിട്ട് ബന്ധുവിന് കൈമാറിയാൽ നാട്ടിലേക്ക് പോകുന്നെന്ന് കള്ളം പറയാനാകില്ല എന്നതായിരുന്നു ഇടയില്‍ സുഹൃത്തിനെ കൂടി ഇതിലുൾപ്പെടുത്തിയതെന്നാണ് ബന്ധു സ്ത്രീ കരുതുന്നത്. വിപഞ്ചികയെ ഏറെ കാലമായി അറിയാം. ഭർത്താവുമായുള്ള പ്രശ്നവും നന്നായി അറിയാമായിരുന്നു. ഞങ്ങൾ ഇടയ്ക്ക് ഫോണിൽ കുറേ നേരം സംസാരിക്കും. പലപ്പോഴും നേരിട്ടും. നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു, മകളെ ഒട്ടും പരിഗണിക്കുന്നില്ല എന്നൊക്കെ വിഷമിച്ചുകൊണ്ട് വിവരിക്കുമ്പോൾ, ഇതൊക്കെ അനുഭവിച്ച് ജീവിക്കുന്നതിലും നല്ലത് വിവാഹ മോചനം നേടുന്നതല്ലേ എന്ന് ഉപദേശിക്കുമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മകൾക്ക് രണ്ടര വയസെങ്കിലും ആയിക്കഴിഞ്ഞാൽ അതിന് തയ്യാറാണെന്നായിരുന്നു മറുപടി, ബന്ധുവായ സ്ത്രീ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നിതീഷുമായി സംസാരിച്ചപ്പോഴൊക്കെ ഗൗരവമായ പ്രശ്നമൊന്നുമില്ലെന്നും അവൾ ആത്മഹത്യ ചെയ്യും എന്ന് എപ്പോഴും ഭീഷണിപ്പെടുത്തുന്നു എന്നും ഈ ബന്ധം തുടരാൻ താത്പര്യമില്ലെന്നുമായിരുന്നു പ്രതികരിച്ചത്. എന്നാൽ, ഇക്കാര്യം വിപഞ്ചിക നിഷേധിച്ചിരുന്നു. ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാലെങ്കിലും നിതീഷിന് തന്നോടും മകളോടുമുള്ള സമീപനത്തിൽ മാറ്റമുണ്ടാകട്ടെ എന്ന് വിപഞ്ചിക കരുതിക്കാണുമെന്നും ഒരിക്കലും ആ കടുംകൈ ചെയ്യുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും ബന്ധുവായ സ്ത്രീ പറഞ്ഞു. വിവാഹമോചന വിഷയത്തിൽ ഉറച്ചു നിൽക്കുകയാണെന്നും എത്രയും പെട്ടെന്ന് വേണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ നിതീഷ് തന്നെയും ഭർത്താവിനെയും ഫോൺ വിളിച്ചിരുന്നുവെന്നും ഇവർ വ്യക്തമാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും ഫ്ലാറ്റിന്റെ വാതിൽ തുറക്കാത്തതിനാൽ വീട്ടുജോലക്കാരി വിപഞ്ചികയുടെ ഭർത്താവിനെ ഫോൺ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. ഈ സമയം നിതീഷ് വിപഞ്ചികയുടെ ഫോൺ കൈക്കലാക്കിയെന്ന് സംശയിക്കുന്നു.
Comments (0)