Posted By saritha Posted On

എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്

Emirati Influencer Khalid Al Ameri ദുബായ്: എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്. അതിഥി വേഷത്തിലാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അർജുൻ അശോകൻ മുഖ്യ വേഷമിടുന്ന ‘ചത്താ പച്ച-ദ റിങ്​ ഓഫ്​ റൗഡീസ്​’ എന്ന സിനിമയിലാണ്​ അമീരി അഭിനയിക്കുന്നത്​. സാമൂഹിക മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഇന്‍ഫ്ലുവന്‍സറാണ് അമീരി. അദ്വൈത്​ നായർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഫോർട്​ കൊച്ചിയിലാണ്​ നടക്കുന്നത്​. സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികൾ അടക്കമുള്ളവരുടെ മനംകവർന്ന ഖാലിദ്​ ആദ്യമായാണ്​ സിനിമയിൽ വേഷമിടുന്നത്​. കേരളത്തിലെ വിവിധ പ്രദശേങ്ങൾ സന്ദർശിച്ച്​ അദ്ദേഹം നേരത്തെ നിരവധി ഉള്ളടക്കങ്ങൾ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ പങ്കുവെച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek നടൻ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധ നേടി. ഇന്‍സ്റ്റഗ്രാം സ്​റ്റോറിയിൽ ഖാലിദ്​ തന്നെയാണ്​ സിനിമയിൽ വേഷമിടുന്ന കാര്യം​ പങ്കുവെച്ചത്​. ഈ വർഷം അവസാനത്തോടെ സിനിമ തിയറ്ററുകളിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പ്രഫഷണൽ ഗുസ്തിയുമായി ബന്ധപ്പെട്ട കഥയിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ ഇതിവൃത്തം. അർജുൻ അശോകന്​ പുറമെ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്​.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *