
തുടക്കം കിടുക്കി ! ആദ്യ യുഎഇ ലോട്ടറി ശ്രമത്തിൽ യുഎഇയിലെ വനിതയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം
UAE Lottery ദുബായ്: ആദ്യ നറുക്കെടുപ്പില്‍ തന്നെ യുഎഇ നിവാസിയായ ഷാസിയ ഭട്ടിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം. യുഎഇ ലോട്ടറി നറുക്കെടുപ്പിലാണ് തുടക്കക്കാരിയായ ഷാസിയയ്ക്ക് ഭാഗ്യം നേടാനായത്. യുഎഇ ലോട്ടറിയിൽ ആദ്യ ശ്രമത്തിൽ വെറും രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ 100,000 ദിർഹം നേടി. 2023 സെപ്തംബറിൽ മകളോടൊപ്പം യുഎഇയിലേക്ക് താമസം മാറിയ ഷാസിയ, ഇതിനുമുന്‍പ് ഒരിക്കലും ലോട്ടറിയിലോ റാഫിളിലോ ശ്രമം നടത്തിയിട്ടില്ല. എന്നാൽ, യുഎഇ ലോട്ടറി രാജ്യത്തെ ആദ്യത്തെ നിയന്ത്രിത നറുക്കെടുപ്പാണെന്ന് അറിഞ്ഞതിനുശേഷവും മുൻ വിജയികളെക്കുറിച്ച് അറിഞ്ഞതിനുശേഷവും അത് പരീക്ഷിക്കാൻ ഷാസിയ തീരുമാനിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek “ഞാൻ ഒരിക്കലും ലോട്ടറി എടുത്തിട്ടില്ല… ഒന്നും വാങ്ങിയിട്ടില്ല, ഒന്നും നേടിയിട്ടില്ല,” അവർ പറഞ്ഞു. “ഭാഗ്യ നറുക്കെടുപ്പുകൾ നടന്നപ്പോഴും, എവിടെ നിന്ന് എന്തെങ്കിലും വാങ്ങണം, റാഫിളിൽ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങളിലും പോലും ഒന്നും വാങ്ങിയിട്ടില്ല.” ലക്കി ചാൻസ് വിഭാഗത്തിലാണ് താൻ വിജയിച്ചതെന്ന് അറിഞ്ഞപ്പോൾ ഷാസിയ അത്ഭുതപ്പെട്ടു. സമ്മാനത്തുകയുടെ ഒരു പങ്ക് മകളുടെ വിദ്യാഭ്യാസത്തിനും ഒരു ഭാഗം മരുമക്കൾക്കും ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകുമെന്ന് ഷാസിയ പറഞ്ഞു.
Comments (0)