
UAE NEWS യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി
ഷാർജയിൽ തെരുവ് പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കുന്നതായി കാണിക്കുന്ന വീഡിയോ വിവിധ മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രചരിക്കുന്നുണ്ട്.
വീഡിയോ കണ്ടപ്പോൾ രക്ഷാപ്രവർത്തകർ പെട്ടെന്ന് തന്നെ സ്ഥലം തിരിച്ചറിഞ്ഞു
വൈകുന്നേരം ഒരു വ്യക്തി ലൈറ്റർ ഉപയോഗിച്ച് ഈ പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ കൂടെയുള്ളവർ ചിരിക്കുന്നതും വിഡിയോയിൽ ദൃക്ഷ്യമാണ് , പക്ഷേ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏകദേശം മൂന്ന് ആഴ്ച മുമ്പാണെന്ന് മനസ്സിലാക്കുന്നു.
രക്ഷാപ്രവർത്തകർ സോഷ്യൽ മീഡിയയിലുടനീളം വീഡിയോ പങ്കിടുകയും സഹായത്തിനായി ഷാർജ പോലീസിനെ ബന്ധപ്പെടുകയും ചെയ്തു .
സോഷ്യൽ മീഡിയയിൽ സംശയിക്കപ്പെടുന്ന ഒരു അക്കൗണ്ട് ട്രാക്ക് ചെയ്തതിന് ശേഷം, വ്യക്തി ആരാണെന്ന് വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. അയാളുടെ ഐഡന്റിറ്റി പൂർണ്ണമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അധികാരികൾക്ക് സൂചന ലഭിച്ചിട്ടുണ്ട് . ഇൻസ്റ്റാഗ്രാമിൽ ഈ ആളുടെ അക്കൗണ്ട് ഇപ്പോൾ പ്രൈവറ്റ് മോഡിലേക്ക് മാറ്റിയിട്ടുണ്ട്
മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് യുഎഇ
Comments (0)