Posted By saritha Posted On

’17ാം വയസില്‍ വിവാഹനിശ്ചയം, 48 പവനും ബൈക്കും സ്ത്രീധനം, തൃപ്തിയായില്ല, രണ്ട് ലക്ഷം ശമ്പളം, എന്നും 3000 രൂപയുടെ മദ്യം’

Athulya Death ഷാർജയിലെ ഫ്ളാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ‘പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. 19 ആം വയസിലായിരുന്നു സതീഷ് അതുല്യയെ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മർദിക്കുന്നതും പതിവായിരുന്നെന്നും’ അതുല്യയുടെ വീട്ടുകാര്‍ പറഞ്ഞു. ‘മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് സതീഷ് മകളുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും’ പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ‘മൂന്ന് മാസം മുൻപാണ് അതുല്യ നാട്ടില്‍ നിന്ന് ഷാർജയിലേക്ക് പോയത്. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കി, അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനം, അതുല്യയുടെ അച്ഛന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്‍റെ വക്കിലെത്തിയപ്പോള്‍ അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു’, അതുല്യയുടെ പിതാവ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന വിഡിയോകൾ പുറത്തുവന്നിരുന്നു. ഇതിൽ സതീഷ് കസേര ഉയർത്തി അതുല്യയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകൾ അതുല്യ തന്നെ പകർത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്. കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെയാണ് (30) ഇന്നലെ ഷാർജയിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. സതീഷിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *