
യുഎഇ: ഫോണിലെ ചാറ്റ് കാണിക്കാതിരിക്കാൻ ശ്രമം, കാമുകനെ കുത്തിപ്പരുക്കേൽപ്പിച്ച് യുവതി…
യുഎഇയിൽ ഫോണിൽ വന്ന വോയിസ് ചാറ്റ് കാണിക്കാൻ വിസമ്മതിച്ച കാമുകനെ യുവതി കത്തിക്കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. സംഭവത്തിൽ യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റിലാണ് സംഭവമുണ്ടായത്. പ്രണയബന്ധത്തിലായിരുന്ന തായ് ലാൻഡ് പൗരനും അറബ് യുവതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നു. സംഭവദിവസം മറ്റൊരു സ്ത്രീയുമായി വോയ്സ് ചാറ്റിൽ ഏർപ്പെട്ടിരുന്ന കാമുകനോട് അതേപറ്റി ചോദിച്ചു. എന്നാൽ അതേ കുറിച്ച് പ്രതികരിക്കാതിരുന്നതോടെ ഫോൺ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഫോൺ നൽകാൻ വിസമ്മതിക്കുകയും ഫോണിനായി പിടിവലി നടക്കുകയും ചെയ്തു. ഇതേതുടർന്ന് യുവാവ് യുവതിയുടെ മുഖത്ത് അടിച്ചു. ഉടൻ തന്നെ കത്തിയെടുത്ത് തന്നെ വീണ്ടും പ്രഹരിച്ചാൽ കുത്തുമെന്ന് യുവതി ഭീഷണിപ്പെടുത്തി. എന്നാൽ ഇരുവരും തമ്മിൽ വഴക്ക് തുടർന്നതോടെ യുവതി യുവാവിനെ മൂന്ന് തവണ കുത്തുകയായിരുന്നു. അടുക്കളയിൽ വച്ചായിരുന്നു സംഭവമുണ്ടായത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV യുവാവ് അവിടെ നിന്ന് ഇറങ്ങിയോടിയെങ്കിലും കുളിമുറിയിൽ വീണു. രക്തം കണ്ട് ഭയന്ന യുവതി പൊലീസിനെ വിളിക്കുകയും വൈദ്യസഹായം അഭ്യർത്ഥിക്കുകയും ചെയ്തു. യുവാവിന്റെ നെഞ്ചിൽ രണ്ടും ഇടതു കൈത്തണ്ടയിൽ ഒരു കുത്തുമായിരുന്നു ഏറ്റിരുന്നത്. ആന്തരീക രക്തസ്രാവത്തെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിലായിരുന്നു. കാമുകനെ കൊല്ലാൻ ഉദ്ദേശിച്ചില്ലെന്നും ആക്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി കുത്തിയതാണെന്നും യുവതി കോടതിയിൽ പറഞ്ഞു. തെളിവുകൾ പ്രകാരം കൊലപാതക ശ്രമത്തിനുപകരം മനഃപൂർവം ശാരീരിക ഉപദ്രവമുണ്ടാക്കുന്നതായിരുന്നു യുവതിയുടെ പ്രവർത്തികളെന്ന് കോടതി കണ്ടെത്തി. മൂന്ന് തവണ കുത്തിയ ശേഷം യുവതി ആക്രമണം നിർത്തിയെന്നും പൊലീസ് സഹായം തേടിയത് കൊല്ലാനുള്ള ഉദ്ദേശ്യമില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. അതോടെ യുവതിക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു.
Comments (0)