Posted By saritha Posted On

നിരവധി തവണ ആവശ്യപ്പെട്ടു, നല്‍കിയില്ല, ഭാര്യയോട് കടംവാങ്ങിയ പണം തിരികെ നല്‍കണമെന്ന് കോടതി

Abu Dhabi Court അബുദാബി: ഭാര്യയോട് കടംവാങ്ങിയ പണം തിരികെ നല്‍കാന്‍ ഭര്‍ത്താവിനോട് ഉത്തരവിട്ട് അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി. 1,15,000 ദിര്‍ഹമാണ് ഭര്‍ത്താവിന് നല്‍കിയത്. പണം നിരവധി തവണആവശ്യപ്പെട്ടിട്ടും തിരികെ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, പണം വാങ്ങിയെന്ന് സമ്മതിച്ച ഭര്‍ത്താവ് ഭാര്യയുടെ കടം വീട്ടുന്നതിനായും കുടുംബത്തിന്‍റെ മറ്റു ചെലവുകള്‍ക്കുമായാണ്​ ചെലവിട്ടതെന്ന്​ വാദിച്ചെങ്കിലും ഇതിനാവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തിനായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇതോടെയാണ് കോടതി ഭാര്യയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഭാര്യയുടെ പരാതിയില്‍ കീഴ്‌ക്കോടതി പണം തിരികെ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭര്‍ത്താവ് ഹര്‍ജി നൽകി. എന്നാൽ, കീഴ്‌ക്കോടതി വിധി കോടതി ശരിവച്ചു. ഭാര്യയുടെ കോടതിച്ചെലവും വഹിക്കാന്‍ കോടതി ഭര്‍ത്താവിന് നിര്‍ദേശം നല്‍കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *