
യുഎഇ: പാര്‍ക്കിങ് സേവനവുമായി ബന്ധപ്പെട്ട് സുപ്രധാന അറിയിപ്പ്
Paid Parking Dubai ദുബായ്: എമിറേറ്റിലെ 59 പള്ളികളിലായി ഏകദേശം 2,100 പാർക്കിങ് സ്ഥലങ്ങൾ ഇനി പാർക്കിൻ കമ്പനി കൈകാര്യം ചെയ്യും. പ്രാർഥനാ സമയത്ത് ഒരു മണിക്കൂർ വിശ്വാസികൾക്ക് സൗജന്യ പാർക്കിങ് സൗകര്യം നൽകും. പള്ളികൾക്ക് ചുറ്റും 24 മണിക്കൂർ പെയ്ഡ് പാർക്കിങ് സേവനങ്ങൾ ഓഗസ്റ്റിൽ ആരംഭിക്കും. ഈ പാർക്കിങ് സ്ഥലങ്ങൾ സോൺ എം (സ്റ്റാൻഡേർഡ്) അല്ലെങ്കിൽ സോൺ എംപി (പ്രീമിയം) ആയി നിയുക്തമാക്കും. പ്രാർഥനാ സമയത്തിന് പുറത്ത്, ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും നിരക്ക് ഈടാക്കും. പ്രാർത്ഥന സമയത്ത്, പള്ളി സന്ദർശകർക്ക് ഒരു മണിക്കൂർ വരെ സൗജന്യമായി പാർക്ക് ചെയ്യാൻ കഴിയും. 59 സൈറ്റുകളിൽ 41 എണ്ണം സോണി എം ലും 18 എണ്ണം സോണി എംപിയിലുമായിരിക്കും. എം ഒരു സ്റ്റാൻഡേർഡ് പാർക്കിങ് സോണാണ്. അര മണിക്കൂറിന് രണ്ട് ദിർഹവും ഒരു മണിക്കൂറിന് നാല് ദിർഹവും ഈടാക്കും. പ്രീമിയം പാർക്കിങ് താരിഫ് (എംപി) അര മണിക്കൂറിന് രണ്ട് ദിർഹവും ഓഫ്-പീക്ക് സമയങ്ങളിൽ ഒരു മണിക്കൂറിന് നാല് ദിർഹവും ഈടാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എംപി അര മണിക്കൂറിന് മൂന്ന് ദിർഹവും പീക്ക് സമയങ്ങളിൽ ഒരു മണിക്കൂറിന് ആറ് ദിർഹവും ഈടാക്കും. ദുബായിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാർക്കിങ് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ദാതാവായ പാർക്കിൻ കമ്പനി, എമിറേറ്റിലെ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇസ്ലാമിക് അഫയേഴ്‌സ് & ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റുമായി (ഐഎസിഎഡി) ഒരു വരുമാനം പങ്കിടൽ കരാറിൽ ഒപ്പുവച്ചു. പാർക്കിന്റെ മൊത്തം സ്വകാര്യ പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം 20,800 ആയി വികസിപ്പിക്കുന്നതിന് ഈ പങ്കാളിത്തം സഹായിക്കും. ഭാവിയിൽ, ഐഎസിഎഡിയുടെ പോർട്ട്‌ഫോളിയോയുടെ ഭാഗമായ കൂടുതൽ പള്ളികളെ ഉൾപ്പെടുത്തുന്നതിനായി ഈ സംരംഭം വിപുലീകരിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി പറഞ്ഞു.
Comments (0)