
വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് കോടികൾ വായ്പ തട്ടിപ്പ്; പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി
Loan Fraud Suspect ദുബായ്: വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് കോടികൾ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി. ഡൽഹി പോലീസ് തെരയുന്ന ഉദിത് ഖള്ളര് എന്നയാളെയാണ് ദുബായ് പോലീസ് ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്റർപോളിന്റെയും അബുദാബിയിലെ നാഷനൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തിൽ സിബിഐ നടത്തിയ തെരച്ചിലിൽ ഇയാൾ യുഎഇയിൽ ഒളിവിൽ കഴിയുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek തുടർന്ന്, സിബിഐയുടെ അഭ്യർഥന അനുസരിച്ച് യുഎഇ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ദുബായ് പോലീസ് പ്രതിയെ പിടികൂടി ഇന്ത്യൻ അധികൃതർക്ക് കൈമാറുകയായിരുന്നു. വ്യാജരേഖകൾ സമർപ്പിച്ച് 4.5 കോടി രൂപ വായ്പയായി തട്ടിയെടുത്തെന്നാണ് ഡൽഹി പോലീസ് ആരോപിക്കുന്നത്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവർക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ത്യയിലെത്തിച്ചതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു.
Comments (0)