
തലവര മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്, സുഹൃത്ത് പറഞ്ഞ് ടിക്കറ്റെടുത്തു, പ്രവാസി തയ്യല്ക്കാരന് സമ്മാനം 45 കോടിയിലേറെ രൂപ
Abu Dhabi Big Ticket അബുദാബി: സുഹൃത്തിന്റെ വാക്കുകേട്ട് എടുത്ത ബിഗ് ടിക്കറ്റില്‍ പ്രവാസിയ്ക്ക് ഭാഗ്യസമ്മാനം. ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ (36) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ രൂപ) സമ്മാനം നേടിയത്. ആദ്യമായാണ് ഇദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നത്. പതിനെട്ട് വർഷമായി ദുബായിൽ ജോലി ചെയ്യുന്ന സബുജ് തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടിയാണ് പ്രവാസിയായി കഴിയുന്നത്. ഒരു സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചത്. ജൂലൈ 29-നാണ് 194560 നമ്പർ ടിക്കറ്റെടുത്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek താൻ വളരെ സാധാരണ വരുമാനമുള്ള തയ്യൽക്കാരനാണെന്നും ഈ സമ്മാനം തന്റെ കുടുംബത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുമെന്നും സബുജ് പറഞ്ഞു. സമ്മാനത്തുക എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മെഗാ നറുക്കെടുപ്പിന് മുന്നോടിയായി കഴിഞ്ഞയാഴ്ചകളിൽ നടന്ന പ്രതിവാരം നറുക്കെടുപ്പുകളിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ലക്ഷങ്ങൾ സമ്മാനം നേടിയിരുന്നു.
Comments (0)