
വിമാനത്താവളത്തിലിറങ്ങി, 51 വര്‍ഷത്തെ പ്രവാസജീവിതം, ‘ഗഫൂര്‍ക്ക’യെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കെടുത്ത് നാട്ടുകാര്‍
Malayali Expat in UAE കോട്ടയ്ക്കല്‍ (മലപ്പുറം): 51 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65കാരനായ ഗഫൂര്‍ തയ്യിലിന് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നല്‍കിയത്. മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേറ്റത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാന്‍ പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബസ് വാടകയ്ക്കെടുത്തു. രാവിലെ 10ന് ദുബായിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ഇറങ്ങുംവരെ ഗഫൂര്‍ തനിക്ക് സ്വീകരണം ഒരുക്കിയത് അറിഞ്ഞിരുന്നില്ല. എല്ലാവരെയും സഹായിക്കുന്ന ആ വലിയ മനസാണ് ഗഫൂറിനെ നാട് ഇങ്ങനെ നെഞ്ചിലേറ്റാന്‍ കാരണം. ജന്മനാടായ മരുതിന്‍ചിറയില്‍നിന്ന് ഗള്‍ഫിലെത്തിയവരില്‍ ഭൂരിപക്ഷവും ഗഫൂറിന്റെ സഹായത്തില്‍ എത്തിയവരാണ്. ജോലി ആവശ്യാര്‍ഥംതന്നെ സമീപിച്ചവരെയെല്ലാം ഒരു പ്രതിഫലവും വാങ്ങാതെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ഗഫൂര്‍ക്കയെ അവര്‍ക്ക് മറക്കാനാവില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ‘എനിക്ക് ചങ്കുപറിച്ചുതന്ന നാട്ടുകാര്‍ക്ക് താങ്ക്സ്, വലിയ സന്തോഷം! സമൂഹത്തിന് ഗുണമുള്ള കാര്യങ്ങള്‍ചെയ്ത് ഇനിയും മുന്നോട്ടുപോകണം. അതിന് പടച്ചോന്റെ കൃപ ഉണ്ടാവട്ടെ’, ഇതായിരുന്നു നാട്ടുകാരുടെ സ്നേഹത്തിന് ഗഫൂര്‍ നല്കിയ മറുപടി. തയ്യില്‍ ഖാദര്‍ഹാജി-ബിരിയാമു ദമ്പതിമാരുടെ അഞ്ചുമക്കളില്‍ മൂത്തയാളാണ് ഗഫൂര്‍. സ്കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഗഫൂര്‍ 13-ാംവയസില്‍ പിതാവിനൊപ്പം ഗള്‍ഫില്‍ പോയി. ആദ്യം അജ്മാന് സൂപ്പര്‍മാര്‍ക്കറ്റില്‍. പിന്നീട്, ഹോട്ടല്‍ ജോലി. ഇപ്പോള്‍ പ്രവാസം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ജുമൈറ ഗ്രൂപ്പില്‍ പിആര്‍ മാനേജരായി 28 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതാണ് ഗഫൂറിന്റെ കുടുംബം.
Comments (0)