Posted By saritha Posted On

സന്ദർശക വിസയിൽ യുഎഇയിലെത്തിയത് രണ്ട് മാസം മുൻപ്; മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Malayali Dies in UAE ഷാർജ: സന്ദർശക വിസയിൽ ഷാർജയിലെത്തിയ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അജ്സലാണു(27) കഴിഞ്ഞദിവസം മരിച്ചത്. മാലോട്ടെ അബൂബക്കറിന്റെയും കദീജയുടെയും മകനാണ്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ട് മാസം മുൻപാണു അജ്സല്‍ ഷാർജയിലെത്തിയത്. മൃതദേഹം ഇന്നു നാട്ടിലെത്തിച്ചു കബറടക്കും. സഹോദരങ്ങൾ: അജ്മൽ, ഇജാസ്, ഫാത്തിമ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *