
ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത് ആറുമാസങ്ങള്‍ക്ക് മുന്‍പ്; മലയാളിയടക്കമുള്ള ഇന്ത്യക്കാർക്ക് ഭാഗ്യസമ്മാനം
Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റില്‍ ഭാഗ്യസമ്മാനം നേടി മലയാളിയടക്കമുള്ള ഇന്ത്യക്കാരും പാകിസ്ഥാനികളും. ബിഗ് ടിക്കറ്റ് ‘ദ് ബിഗ് വിൻ കോണ്ടെസ്റ്റിൽ’ ആകെ 5,10,000 ദിര്‍ഹം സമ്മാനമാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള അസ്‌ലം ഷെയ്ഖ് ആണ് ഇതിൽ ഏറ്റവും വലിയ തുകയായ 1,50,000 ദിർഹം സമ്മാനം നേടിയത്. 42കാരനായ ഇദ്ദേഹം കുവൈത്തിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ്. ആറ് മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. ഏഴ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റുകൾ സ്ഥിരമായി എടുക്കാറുണ്ടായിരുന്ന അസ്‌ലം സമ്മാനത്തുക അവരുമായി തുല്യമായി പങ്കുവയ്ക്കുമെന്ന് പറഞ്ഞു. തന്‍റെ മൊബൈൽ ഷോപ്പ് വിപുലീകരിക്കാനും ഇദ്ദേഹം പദ്ധതിയിടുന്നുണ്ട്.
മലയാളിയായ സ്മിരേഷ് അതിക്കുന്ന് പറമ്പിൽ കുഞ്ചൻ (40) ആണ് 1,20,000 ദിർഹം നേടിയത്. കഴിഞ്ഞ 17 വർഷമായി അൽഐനിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്തുവരുന്ന സ്മിരേഷ് 16 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റുകൾ എടുത്തിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സമ്മാനത്തുക തന്റെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിജയികളിൽ മൂന്നാമൻ പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് സിക്കന്ദർ ഹയാത്ത് ആണ്. ഇദ്ദേഹത്തിന് 100,000 ദിർഹം ആണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 28 വർഷമായി അബുദാബിയിൽ താമസിക്കുന്ന ഇദ്ദേഹം 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. തനിക്ക് ലഭിച്ച സമ്മാനത്തുക നാല് പെൺമക്കൾക്കും തുല്യമായി നൽകാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം. ഇന്ത്യക്കാരനായ ഫിറോസ് ഖാന്‍ ആണ് നാലാമത്തെ വിജയി. 40,000 ദിര്‍ഹമാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ഫിറോസ് ഖാന്‍ ഓൺലൈൻ വഴിയാണ് ടിക്കറ്റെടുത്തത്.
Comments (0)