
UAE Flight Ticket അദ്ധ്യയന വർഷാരംഭം; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ
UAE Flight Ticket ദുബായ്: വേനൽ അവധിക്കാലം അവസാനിക്കാനിരിക്കെ യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരും. വേനൽ അവധി കഴിഞ്ഞ് അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ യുഎഇയിലേക്ക് തിരിച്ചെത്താൻ ആരംഭിച്ചതോടെ വിമാനത്താവളങ്ങളിലും തിരക്കേറിയിരിക്കുകയാണ്. യുഎഇയിലെ മിക്ക വിമാനങ്ങളിലും ടിക്കറ്റ് ഫുൾ ആയ അവസ്ഥയിലാണ്. ഓഗസ്റ്റ് 26 നാണ് യുഎഇയിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നത്. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ ഈ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയാണ് വിമാന കമ്പനികൾ. ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള മിക്കവാറും വിമാനങ്ങളുടെയും ടിക്കറ്റ് നിരക്കിൽ കുത്തനെ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കി. വേനൽ അവധിയ്ക്ക് ശേഷം സ്‌കൂൾ തുറക്കുന്ന സമയത്ത് എല്ലാ വർഷവും ടിക്കറ്റ് നിരക്ക് ഉയരാറുണ്ട്. എന്നാൽ, ഈ വർഷം മുൻ വർഷത്തേക്കാൾ കൂടുതൽ വർധനവാണ് ടിക്കറ്റ് നിരക്കിലുണ്ടായിട്ടുള്ളത്. സെപ്തംബർ ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ടിക്കറ്റ് നിരക്കിൽ കുറവുണ്ടായോക്കാമെന്നാണ് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ യാത്രാ ആവശ്യങ്ങളില്ലാത്തവർ സെപ്തംബർ ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പണം ലാഭിക്കാൻ സഹായിക്കുമെന്നും ചില ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നു.
Comments (0)