Indigo Flight Harassment വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ വെച്ചാണ് സ്ത്രീയ്ക്ക് യാത്രക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായത്. മുൻ സീറ്റിലിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ശരീരഭാഗത്തില്‍, പിൻ സീറ്റിലിരുന്ന ജോസ് കാലുകൊണ്ട് സ്പർശിക്കുകയായിരുന്നു. അതിക്രമ ശ്രമം വ്യക്തമാക്കി യുവതി നൽകിയ പരാതിയിലാണ് ജോസിനെ അറസ്റ്റ് ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy വിമാനം തിരുവനന്തപുരത്ത് എത്തിയതോടെ യുവതി എർലൈൻസ് അധികൃതരെ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. എർലൈൻസ് അധികൃതരാണ് വലിയതുറ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി യുവതിയിൽ നിന്ന് രേഖാമൂലം പരാതി എഴുതി വാങ്ങി. തുടര്‍ന്ന്, ജോസിനെ വിമാനത്താവളത്തിൽ നിന്ന് തന്നെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, പിന്നാലെ അറസ്റ്റ്
Advertisment
Advertisment