
ലേബർ ക്യാമ്പിൽ പീഡനം, രണ്ട് പേർക്ക് ശിക്ഷ വിധിച്ചു
യുഎഇയിൽ ലേബർ ക്യാമ്പിൽ സഹതൊഴിലാളിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദുബായ് കോടതി ശിക്ഷ വിധിച്ചു. പാകിസ്ഥാൻ സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരയുടെ അതേ മുറിയിൽ താമസിച്ചിരുന്ന പ്രതികൾ ഇരുവരും ചേർന്ന് അതിക്രമത്തെ കുറിച്ച് ഗൂഢാലോചന നടത്തി. ഒന്നാം പ്രതി കത്തി കാണിച്ച് ഇരയെ ഭീഷണിപ്പെടുത്തുകയും ഈ ഭീഷണിയുടെ ബലത്തിൽ രണ്ടാം പ്രതി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇരയുടെ നിലവിളി കേട്ട് ഉണർന്ന മറ്റൊരു സഹവാസിയുടെ ഇടപെടൽ മൂലമാണ് ഇരയെ രക്ഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സാക്ഷികളുടെ മൊഴികളുടെയും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)