AC Compressor എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഇദ്ദേഹത്തെ ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അബുദാബിയിൽ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അൻവർ. 10 ദിവസങ്ങൾ മുൻപാണ് അദ്ദേഹം അവധിക്കായി നാട്ടിലെത്തിയത്. പുത്തൻചിറ പടിഞ്ഞാറെ മഹല്ലിൽ അൻവറിന്റെ ഖബറിടക്കം നടക്കും. ഷബാനയാണ് അൻവറിന്റെ ഭാര്യ. മക്കൾ: ഇഷാന, ആദിൽ.
Home
UAE
AC Compressor യുഎഇയിൽ നിന്നും നാട്ടിലെത്തി; എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം
Related Posts
UAE Dirham – Indian Rupee Exchange Rate: ഇന്നത്തെ യുഎഇ – ദിർഹം രൂപ വിനിമയ നിരക്കില്‍ മാറ്റം; പരിശോധിക്കാം