
Businessman Kidnapping യുഎഇയിലെ വ്യവസായിയെ തട്ടിക്കൊണ്ടു പോയി: മലയാളിയായ മുൻജീവനക്കാരനടക്കം അറസ്റ്റിൽ
യുഎഇയിലെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ മലയാളിയായ മുൻജീവനക്കാരൻ ഉൾപ്പെടെ അറസ്റ്റിൽ. അവധിക്കായി നാട്ടിലെത്തിയ യുഎഇ വ്യവസായിയെ ഓഗസ്റ്റ് 12 ചൊവ്വാഴ്ച്ച മലപ്പുറത്ത് നിന്നാണ് തട്ടിക്കൊണ്ടു പോയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. പാണ്ടിക്കാട് ജിഎൽപി സ്‌കൂളിന് സമീപത്ത് വെച്ചാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുൻ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യവും ശത്രുതയും കാരണമാണ് മുൻ ജീവനക്കാരൻ ഷമീറിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഷമീറിന് നേരെ ഇയാൾ നേരത്തെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോയി രണ്ട് ദിവസങ്ങൾക്ക് ശേഷം കൊല്ലത്ത് തെന്മലയിൽ നിന്നാണ് ഷെമീറിനെ കണ്ടെത്തിയത്. സംഭവത്തിൽ ആറു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടു പേർക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ എന്തെങ്കിലും സാമ്പത്തിക ലക്ഷ്യങ്ങളുണ്ടോയെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകലിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഷെമീറിന്റെ ഭാര്യയ്ക്ക് ഫൺ കോൾ ലഭിച്ചിരുന്നു.
Comments (0)