Posted By staff Posted On

Compensation Amount റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു; മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം ദയാധനം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

Compensation Amount അബുദാബി: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് 95.3 ലക്ഷം രൂപ (4 ലക്ഷം ദിർഹം) ദയാധനം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. മലപ്പുറം രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിന്റെ കുടുംബത്തിനാണ് തുക ലഭിക്കുക. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2023 ജൂലൈ 6നായിരുന്നു മുസ്തഫയെ വാഹനമിടിച്ചത്. അബുദാബി അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ അൽബതീനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ബസിൽ നിന്നിറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി ഓടിച്ച വാഹനമാണ് ഇടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് മുസ്തഫ മരണപ്പെട്ടു. തുടർന്ന് മുസ്തഫയുടെ കുടുംബം യാബ് ലീഗൽ സർവീസസ് മുഖേന നടത്തിയ നിയമ പോരാട്ടത്തിൽ 2 ലക്ഷം ദിർഹം ദയാധനം നൽകാൻ അബുദാബി ക്രിമിനൽ കോടതി വിധിച്ചു. കാർ ഡ്രൈവർക്ക് 20,000 ദിർഹം പിഴയും ചുമത്തി. എന്നാൽ തുക അപര്യാപ്തമാണെന്നും നഷ്ടപരിഹാരം കൂടി വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിലാണ് ദയാധനത്തിനു പുറമേ 2 ലക്ഷം ദിർഹം കൂടി നൽകാൻ കോടതി വിധിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *