Gold Smuggling കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമം; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി പിടിയിൽ

Gold Smuggling കൊച്ചി: കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മലയാളി പിടിയിൽ. മലപ്പുറം സ്വദേശി കമറുദീനാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കുഴമ്പ് പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്ത 150-ാം സ്വർണ്ണ കള്ളക്കടത്ത് കേസാണിത്. ജിദ്ദയിൽ നിന്നു ബെംഗളൂരു വഴി കൊച്ചിയിലെത്തിയതായിരുന്നു കമറുദ്ദീൻ. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണക്കുഴമ്പ് കണ്ടെത്തിയത്. ഇയാളുടെ ഇടപാടുകാരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊച്ചി കസ്റ്റംസ് ഹൗസ് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കുഴമ്പിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. അതേസമയം, 9.50 കോടി രൂപ വിലമതിക്കുന്ന വിദേശനിർമിത സിഗററ്റുകളും 30 ലക്ഷം രൂപയുടെ വിദേശ കറൻസിയും 46 കോടി രൂപയുടെ ലഹരിവസ്തുക്കളും കോടികൾ വിലമതിക്കുന്ന വന്യജീവികളും കസ്റ്റംസ് പിടികൂടിയിരുന്നു. ഏകദേശം 130 കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്തു മുതലാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. 60 ലക്ഷം വിദേശനിർമിത സിഗരറ്റുകൾ പിടിച്ചെടുക്കുകയും 24 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 18 ലഹരി പദാർഥ കേസുകളിലായി 100 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി നശിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group