Prophet’s Birthday യുഎഇയിൽ നബിദിനത്തോട് അനുബന്ധിച്ചുള്ള അവധി എപ്പോൾ?

Prophet’s Birthday ദുബായ്: യുഎഇയിൽ അടുത്ത വരാനിരിക്കുന്ന പൊതുഅവധി നബിദിനം. യുഎഇയിലെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും നബിദിനത്തിന് ഒരു ദിവസത്തെ അവധി ലഭിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരം റബിഉൽ അവ്വൽ 12-നാണ് ഈ ദിനം വരിക.

2025-ൽ റബിഉൽ അവ്വൽ മാസം ഓഗസ്റ്റ് 24 ന് ആരംഭിച്ച് സെപ്റ്റംബർ 22-ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റബിഉൽ അവ്വൽ ഓഗസ്റ്റ് 24-ന് തുടങ്ങിയാൽ സെപ്റ്റംബർ 4 ന് ആയിരിക്കും നബിദിനം. ഓഗസ്റ്റ് 25 നാണ് ആരംഭിക്കുന്നതെങ്കിൽ നബിദിനം സെപ്റ്റംബർ 5 ന് ആയിരിക്കും. നബിദിനം സെപ്തംബർ അഞ്ചിനാണെങ്കിൽ വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ യുഎഇ നിവാസികൾക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും. ചാന്ദ്ര ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്ലാമിക കലണ്ടർ. 2025-ലെ തീരുമാനമനുസരിച്ച് പെരുന്നാൾ അവധികളൊഴികെ മറ്റ് പൊതു അവധികൾ വാരാന്ത്യത്തിൽ വന്നാൽ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ സാധ്യതയുണ്ട്. യുഎഇ മന്ത്രിസഭാ തീരുമാനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഓരോ എമിറേറ്റിലെയും പ്രാദേശിക സർക്കാരുകൾക്ക് ആവശ്യാനുസരണം അധിക അവധികൾ പ്രഖ്യാപിക്കാനുള്ള അധികാരവുമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group