
AI Corridor നിമിഷങ്ങൾക്കുള്ളിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാം; എഐ പവേർഡ് കോറിഡോറുമായി ദുബായ് വിമാനത്താവളം
AI Corridor ദുബായ്: എഐ പവേർഡ് കോറിഡോറുമായി ദുബായ് വിമാനത്താവളം. യാത്രക്കാർക്ക് വളരെ വേഗം തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി കടന്നു പോകാൻ സഹായിക്കുന്ന ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവേർഡ് പാസഞ്ചർ ഇടനാഴിയാണ് ദുബായ് വിമാനത്താവളത്തിൽ ആരംഭിച്ചത്. യാത്രാ രേഖകളൊന്നും സമർപ്പിക്കാതെ എഐ പവേർഡ് പാസഞ്ചർ ഇടനാഴിയിലൂടെ പാസ്‌പോർട്ട് നിയന്ത്രണ പോയിന്റുകൾ കടന്നു പോകാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഇൻ ദുബായ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനററലായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ എഐ കോറിഡോർ വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരേ സമയം ഒന്നിലധികം യാത്രക്കാർക്ക് കടന്നു പോകാനും സേവനം സഹായകമാകും. ഒരേസമയം, പത്ത് പേർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്തി കടന്നു പോകാൻ കഴിയുന്നതാണ്. യാത്രക്കാർ പാസ്‌പോർട്ടോ മറ്റ് യാത്രാ രേഖകളോ കയ്യിൽ പിടിക്കേണ്ട ആവശ്യവുമില്ല. എഐ കോറിഡോറിലൂടെ നിമിഷങ്ങൾക്കുള്ളിൽ യാത്രക്കാർക്ക് യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും.
Comments (0)