Posted By staff Posted On

London Streets വേഷം പാന്റും ടീ ഷർട്ടും; ലണ്ടൻ തെരുവിലൂടെ കൂളായി നടന്ന് ദുബായ് ഭരണാധികാരി, ദൃശ്യങ്ങൾ വൈറലാകുന്നു

London Streets ലണ്ടൻ: പാന്റും ടീ ഷർട്ടും ധരിച്ച് ലണ്ടൻ തെരുവിലൂടെ കൂളായി നടന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ഔദ്യോഗിക വേഷങ്ങളില്ലാതെ ടീ ഷർട്ടും പാൻറും ധരിച്ച് അംഗരക്ഷകർക്കൊപ്പം ദുബായ് ഭരണാധികാരി ലണ്ടൻ തെരുവിലൂടെ നടക്കുമ്പോൾ നിരവധി ആളുകൾ അദ്ദേഹത്തിനൊപ്പം ചിത്രമെടുക്കാൻ അടുത്തെത്തുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം എല്ലാവരോടും സംസാരിച്ചത്. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റ് രാജകുടുംബാംഗങ്ങൾ തുടങ്ങിയവരും ലണ്ടൻ തെരുവിലൂടെ നടന്ന് നീങ്ങുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജകുടുംബം ലണ്ടനിലെത്തിയത് ഗ്ലോബൽ ചാമ്പ്യൻസ് അറേബ്യൻ ടൂറിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ്. ഓഗസ്റ്റ് 14 നാണ് ഇവന്റ് ആരംഭിച്ചത്. ഇവന്റിന് ആതിഥേയത്വം വഹിച്ചത് റോയൽ ഹോസ്പിറ്റൽ ചെൽസിയാണ്. ഏറ്റവും മികച്ച അറേബ്യൻ കുതിരകളും അവയുടെ നടത്തിപ്പുകാരും ലോക ചാംപ്യൻഷിപ്പ് കിരീടം നേടാൻ പരസ്പരം മത്സരിക്കുന്ന വേദിയാണ് ഗ്ലോബൽ ചാംപ്യൻസ് അറേബ്യൻ ടൂർ. ഇതാദ്യമായിട്ടാണ് ലണ്ടനിൽ ഗ്ലോബൽ ചാംപ്യൻസ് അറേബ്യൻ ടൂർ നടക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *