Posted By saritha Posted On

യുഎഇയിലെ കനത്ത മഴ; വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച് വാഹനങ്ങള്‍; ഗതാഗതക്കുരുക്ക്

Heavy Rain in UAE ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച അബുദാബിയിലും ദുബായിലുമുണ്ടായ ശക്തമായ മഴയെ തുടർന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന്, അബുദാബി പോലീസ് അൽ ഐൻ മേഖലയിലെ വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വേഗം കുറച്ച് ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും മഴ സമയങ്ങളിൽ അപകടസാധ്യതയുള്ള താഴ്‌വരകളിലേക്ക് യാത്ര ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഡ്രൈവർമാർക്ക് സുരക്ഷാ നിർദേശങ്ങൾ നൽകുകയും സുരക്ഷാ നിയമങ്ങൾ പാലിക്കാൻ ഓർമിപ്പിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ അലർട്ടുകൾ ബാധകമായിരിക്കും. ബുധനാഴ്ച രാത്രി 11 വരെ അലേർട്ട് നിലനിൽക്കും. പൊതുജനങ്ങൾ കാലാവസ്ഥാ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യര്‍ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *