
UAE Lottery ഭാഗ്യദേവതയുടെ അനുഗ്രഹം; യുഎഇ ലോട്ടറിയുടെ രണ്ടാഴ്ച്ചയിലൊരിക്കൽ നടക്കുന്ന നറുക്കെടുപ്പിൽ 7 പേർക്ക് 100,000 ദിർഹം സമ്മാനം
UAE Lottery അബുദാബി: യുഎഇ ലോട്ടറിയുടെ 19-ാമത്തെ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ച് അധികൃതർ. ഡേയ്സ് സെറ്റിൽ 10, 2, 14, 20, 24, 19 എന്നീ നമ്പറുകളും മൻത് സ് സെറ്റിൽ 10 എന്ന നമ്പറുമാണ് വിജയികളെ നിർണയിച്ചത്. ഡേയ്സ് സെറ്റിലെ നമ്പറുകൾ ഏത് ക്രമത്തിലായാലും സമ്മാനം ലഭിക്കും. എന്നാൽ, മന്ത്സ് സെറ്റിലെ 10 എന്ന നമ്പർ കൃത്യമായി ഒത്തുചേർന്നവർക്കാണ് പ്രധാന സമ്മാനത്തിന് അർഹത. ലക്കി ഡ്രോ നറുക്കെടുപ്പിൽ 100,000 ദിർഹം സമ്മാനം ലഭിച്ചത് ഡിക്യു9335295, ബിഎക്സ്4837560, ബിടി3399461, എടി1888906, സിജെ6082798, സിഇസഡ്7603846, സിഎൽ6231666 തുടങ്ങിയ ഐഡികൾക്കാണ്. കഴിഞ്ഞ മാസം പുതിയതായി രണ്ട് ഗെയിമുകൾ കൂടി ലോട്ടറിയിൽ ഉൾപ്പെടുത്തിയിരുന്നു. ജെംസ്റ്റോൺ റിച്ചസ്, സ്പോർട്സ് മാനിയ എന്നിവയാണ് ഈ ഗെയിമുകൾ. ഇതിലൂടെ അഞ്ച് ലക്ഷം ദിർഹം വരെ സമ്മാനം നേടാൻ സാധിക്കും. രണ്ട് ദിർഹം മുതൽ 50 ദിർഹം വരെയാണ് ഇതിന്റെ ടിക്കറ്റ് വില.
Comments (0)