Posted By staff Posted On

Lulu Mall തൃശൂരിലെ ലുലുമാൾ ഉയരാൻ വൈകുന്നതിന് കാരണമിതാണ്; വെളിപ്പെടുത്തലുമായി എം എ യൂസഫലി

Lulu Mall തൃശൂരിലെ ലുലുമാൾ ഉയരാൻ വൈകുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലുലുഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണ് ഇത് വൈകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തൃശ്ശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചത് 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ്. ലുലുവിനെതിരെ കേസെത്തിയത് മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്. രണ്ടരവർഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങൾ മാറിയാൽ തൃശ്ശൂരിൽ ലുലുവിന്റെ മാൾ എത്തുമെന്നും അദ്ദേഹം വിശദമാക്കി. തൃശ്ശൂർ ഒരുപാട് ബിസിനസുകാരുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമാണ്. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശ്ശൂരിന്റെ സംഭാവനയാണ്. പുതിയ തലമുറയ്ക്കായി തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷൻ കരുതിവയ്ക്കുന്ന സാംസ്‌കാരികപരവും പ്രൊഫഷണൽപരവുമായ മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *