Posted By saritha Posted On

ലോകത്താകമാനമുള്ള പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

health insurance scheme expats അ​ബു​ദാ​ബി: ലോ​ക​ത്താ​ക​മാ​ന​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തിയുമായി സം​സ്ഥാ​ന സ​ർ​ക്കാ​ർ. നോ​ർ​ക്ക റൂ​ട്​​സ്​ മു​ഖേ​ന​യാ​ണ്​ ഗ്രൂ​പ് മെ​ഡി ക്ലെ​യിം ആ​ൻ​ഡ് ഗ്രൂ​പ് പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ്​ പോ​ളി​സി അ​ഥ​വാ ‘നോ​ർ​ക്ക കെ​യ​ർ’ സ​മ​ഗ്ര ഇ​ൻ​ഷൂ​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ്രീ​ലോ​ഞ്ചി​ങ് നോ​ർ​ട്ട്​ റൂ​ട്​​സ്​ റെ​സി​ഡ​ന്‍റ്​ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​ബുദാബി​യി​ൽ നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ദ്ധ​തി​യു​ടെ ലോ​ഗോ ലോ​ഞ്ചി​ങ്ങും ന​ട​ത്തി. നോ​ർ​ക്ക റൂ​ട്സ് അം​ഗ​ത്വ​മു​ള്ള​വ​ർ​ക്ക് സെ​പ്തം​ബ​ർ 22 മു​ത​ൽ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഒ​ക്ടോ​ബ​ർ 21 വ​രെ​യാ​ണ് എ​ൻ​റോ​ൾ​മെ​ന്‍റ്​ സ​മ​യം. ന​വം​ബ​ർ ഒ​ന്ന് മു​ത​ല്‍ പോ​ളി​സി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​യി തു​ട​ങ്ങും. നോ​ർ​ക്ക കെ​യ​റി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം സെപ്തം​ബ​ർ 22ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ര​ണ്ട് മ​ക്ക​ൾ അ​ട​ക്കം നാ​ല് പേ​ർ അ​ട​ങ്ങു​ന്ന പ്ര​വാ​സി കു​ടും​ബ​ത്തി​ന് 13,411 രൂ​പ അ​ല്ലെ​ങ്കി​ൽ 563 ദി​ർ​ഹം ആ​ണ് വാ​ർ​ഷി​ക പ്രീ​മി​യം തു​ക. അ​ധി​കം കു​ട്ടി​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും 4,130 രൂ​പ അ​ല്ലെ​ങ്കി​ൽ 173 ദി​ർ​ഹം അ​ട​യ്ക്ക​ണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഒ​രു വ്യ​ക്തി​ക്ക് 8,101 രൂ​പ അ​ല്ലെ​ങ്കി​ൽ 340 ദി​ർ​ഹം ആ​ണ് പ്രീ​മി​യം തു​ക. 18 മു​ത​ൽ 70 വ​യ​സ് വ​രെ ആ​ണ് പ്രാ​യ​പ​രി​ധി. ഗ്രൂ​പ് മെ​ഡി​ക്ലെ​യിം അ​ഞ്ചു ല​ക്ഷം രൂ​പ ആ​ണ് ഇ​ൻ​ഷു​റ​ൻ​സ് തു​ക. ഗ്രൂ​പ് പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ്​ 10 ല​ക്ഷം രൂ​പ ആ​ണ് ഇ​ൻ​ഷു​റ​ൻ​സ് തു​ക. നോ​ർ​ക്ക റൂ​ട്സ് വെ​ബ്‌​സെ​റ്റോ ആ​പ്ലി​ക്കേ​ഷ​നോ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ന്ത്യ​യി​ൽ പ​തി​നാ​ലാ​യി​ര​ത്തി​ൽ അ​ധി​കം ആ​ശു​പ​ത്രി​ക​ളി​ൽ പ​ദ്ധ​തി​യു​ടെ സേ​വ​നം ല​ഭ്യ​മാ​വും. ക്യാ​ഷ്​​ല​സാ​യി ചി​കി​ത്സ ല​ഭ്യ​മാ​വു​മെ​ന്ന​താ​ണ്​ പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *