
medical certificate; പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്: ഈ സെൻററുകളിൽ ഗുരുതര ക്രമക്കേട്
medical certificate; വിദേശത്ത് തൊഴിൽ തേടി പോകുന്നവർക്ക് നിർബന്ധമായ മെഡിക്കൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ വാഫിദ് (മുമ്പ് GAMCA) സെന്ററുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റിയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗത്തെയും ആരോഗ്യപരമായി അയോഗ്യരാക്കി (unfit) പ്രഖ്യാപിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. തൃശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് പ്രധാനമായും ഈ സെന്ററുകളെ ആശ്രയിക്കുന്നത്. എന്നാൽ, ഭൂരിഭാഗം പേർക്കും വ്യക്തതയില്ലാത്ത ‘അൺഫിറ്റ്’ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ഷംസുദ്ദീൻ ഈ വിഷയത്തിന്റെ ഗൗരവം എടുത്തുപറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy “എറണാകുളം സെന്ററുകളിൽ വീണ്ടും പരിശോധന നടത്തിയപ്പോൾ, തിരുവനന്തപുരം സെന്ററുകളിൽ ‘അൺഫിറ്റ്’ എന്ന് പ്രഖ്യാപിക്കപ്പെട്ട പലർക്കും ‘ഫിറ്റ്’ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരത്തെ പരിശോധനയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.വിദേശത്ത് തൊഴിൽ സ്വപ്നം കാണുന്നവർക്ക് ഈ അവസ്ഥ വലിയ തിരിച്ചടിയാണ്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതിന് പുറമെ, വിദേശയാത്രക്കായി വായ്പയെടുത്ത പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ക്രമക്കേടുകൾക്കെതിരെ അന്വേഷണം നടത്തണമെന്നും, ‘അൺഫിറ്റ്’ ആയവർക്ക് വീണ്ടും പരിശോധന നടത്താൻ അവസരം നൽകണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും അടൂർ പ്രകാശ് എം.പി.ക്കും പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ മെഡിക്കൽ പരിശോധന സെന്ററുകളുടെ പ്രവർത്തനം സുതാര്യമാക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ഇൻകാസിന്റെ പ്രധാന ആവശ്യം.
Comments (0)